തൃക്കുറ്റിശ്ശേരി ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് ലഹരി വിരുദ്ധ സ്നേഹ സന്ദേശയാത്ര സംഘടിപ്പിച്ചു
കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. എച്ച്. സുരേഷ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു
തൃക്കുറ്റിശ്ശേരി: സമൂഹത്തെയാകെ കാർന്നുതിന്നുകൊണ്ടിരിക്കുന്ന ലഹരി വിപത്തിനെതിരെ പൊതുജന സഹകരണത്തോടെ പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി തൃക്കുറ്റിശ്ശേരി ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് ലഹരി വിരുദ്ധ സ്നേഹ സന്ദേശയാത്ര സംഘടിപ്പിച്ചു.
പാലോളി മുക്കിൽ നിന്നും ആരംഭിച്ച സന്ദേശയാത്രയ കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. എച്ച്. സുരേഷ് ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് മിൽമയ്ക് സമീപം ചേർന്ന ലഹരി വിരുദ്ധ ബോധന സദസ്സ് ബാലുശ്ശേരി പോലീസ് സബ് ഇൻസ്പക്ടർ റഫീഖ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് പ്രമോദ് കെ. വി. അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ കെ. കെ. സിജിത് മുഖ്യാതിഥിയായ ചടങ്ങിൽ ബാലുശ്ശേരി സിവിൽ എക്സൈസ് ഓഫീസർ പി. കെ. അബ്ദുൾ റഷീദ് മുഖ്യപ്രഭാഷണം നടത്തി. വാർഡ് വികസന സമിതി കൺവീനർ കെ. ശങ്കരൻ നമ്പൂതിരി, നിരഞ്ജന ക്ലബ് സെക്രട്ടറി വി. പി. മനോജ് എന്നിവർ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി ഷിജിൽ ബി. എൽ. സ്വാഗതവും ഇ. പി. വിജീഷ് നന്ദിയും പറഞ്ഞു.