headerlogo
cultural

കാവിൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം സമാപിച്ചു

പ്രത്യേക പൂജാദി കർമ്മങ്ങളോടെ ആഘോഷങ്ങൾക്ക് സമാപനമായി

 കാവിൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം സമാപിച്ചു
avatar image

NDR News

05 Oct 2022 07:38 PM

നടുവണ്ണൂർ: കാവിൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഈ വർഷത്തെ നവരാത്രി മഹോത്സവം സമുചിതമായി ആഘോഷിച്ചു. സെപ്റ്റംബർ 26 മുതൽ സരസ്വതി പൂജയോടെ ആരംഭിച്ച ആഘോഷ പരിപാടികൾ ഇന്ന് അവസാനിച്ചു. വിവിധ ദിവസങ്ങളിലായി നടന്ന പൂജാ കർമ്മങ്ങളിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.

      വിജയദശമി ദിവസം നടന്ന എഴുത്തിനിരുത്തൽ ചടങ്ങിൽ കുരുന്നുകൾ ആദ്യാക്ഷര മധുരം നുകർന്ന് അക്ഷര ലോകത്തേക്ക് ചുവടുവച്ചു. വാഹനപൂജ, പ്രത്യേക പൂജാദി കർമ്മങ്ങൾ എന്നിവയോടെ ആഘോഷ പരിപാടികൾക്ക് സമാപനമായി.

NDR News
05 Oct 2022 07:38 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents