മുളിയങ്ങൽ സലഫി മദ്രസ്സാ തല സർഗ്ഗമേള സംഘടിപ്പിച്ചു
കെ.എൻ.എം കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡണ്ട് വി. പി. അബ്ദുസ്സലാം പരിപാടി ഉദ്ഘാടനം നിർവഹിച്ചു

പേരാമ്പ്ര: മുളിയങ്ങൽ സലഫി മദ്രസ്സാ തല സർഗ്ഗമേള ഒക്ടോബർ 4 ന് മുളിയങ്ങൽ ജി.എൽ.പി സ്കൂളിൽ വെച്ച് നടന്നു. കെ.എൻ.എം കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡണ്ട് വി. പി. അബ്ദുസ്സലാം പരിപാടി ഉദ്ഘാടനം ചെയ്തു.
എൻ. കുഞ്ഞബ്ദുള്ള, വി. വി. ഇബ്രാഹിം, പി. കുഞ്ഞിമൊയ്തീൻ, റഷീദ്, റസാഖ്, റഹ്മത്ത് എന്നിവർ പ്രസംഗിച്ചു. പി.ടി.എ പ്രസിഡണ്ട് എൻ. കെ. അഷ്റഫ് അധ്യക്ഷത വഹിച്ചു. സദർ കെ. കെ. മൗലവി സ്വാഗതവും മുസ്തഫ മുളിയങ്ങൽ നന്ദിയും പറഞ്ഞു.
കെ. എം. നജീബ്, അസ്ഹർ പി. കെ, സലീൽ അഹ്മദ് എന്നിവർ പരിപാടി നിയന്ത്രിച്ചു. വിജയികൾക്ക് വി. പി. അബ്ദുസ്സലാം ട്രോഫികൾ വിതരണം ചെയ്തു.