കോഴിക്കോട്ടെ വാഹനാപകടത്തിൽ പുല്ലാളൂർ സ്വദേശി മരണപ്പെട്ടു
ഇന്നലെ ഉച്ചയോടെ ജയിൽ റോഡിൽ വച്ചാണ് ബൈക്ക് അപകടം ഉണ്ടായത്
![കോഴിക്കോട്ടെ വാഹനാപകടത്തിൽ പുല്ലാളൂർ സ്വദേശി മരണപ്പെട്ടു കോഴിക്കോട്ടെ വാഹനാപകടത്തിൽ പുല്ലാളൂർ സ്വദേശി മരണപ്പെട്ടു](imglocation/upload/images/2022/Oct/2022-10-05/1664974211.webp)
കോഴിക്കോട്: കോംട്രസ്റ്റ് കണ്ണാശുപത്രിക്ക് സമീപം ജയിൽ റോഡിൽ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പുല്ലാളൂർ തച്ചൂർ താഴം ചാത്തോത്ത് ആലിക്കുട്ടിയുടെ മകൻ അഫ്ലഹ് (27)മരണപ്പെട്ടു.ബൈക്കിൽ കൂടെ സഞ്ചരിച്ചയാൾ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.
ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് അപകടം സംഭവിച്ചത്. അഫ് ലഹ് സഞ്ചരിച്ച സ്കൂട്ടറിനെ മറ്റൊരു വാഹനമിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ അഫ് ലഹിനെ ആദ്യം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് സ്ഥിതി വഷളായതിനെ തുടർന്ന് മെഡിക്കൽ കോളെജ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രാത്രിയോടെ മരിച്ചു.
മൃതദേഹം പോസ്റ്റ് മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.നരിക്കുനി ബസ് സ്റ്റാന്റിൽ കച്ചവട സ്ഥാപനത്തിൽ ജീവനക്കാരനാണ് പിതാവ് ആലിക്കുട്ടി.മാതാവ് : സുബൈദ. ഭാര്യ നജ ഫാത്തിമ, സഹോദരങ്ങൾ: അർഷിന, നാഫിഹ്.