വിക്ടറി ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ് കരുവണ്ണൂർ ഗാന്ധി ജയന്തി ദിനാഘോഷം സംഘടിപ്പിച്ചു
ചടങ്ങിൽ വിക്ടറി ക്ലബിൻ്റെ ലോഗോ പ്രകാശനം ചെയ്തു

കരുവണ്ണൂർ: വിക്ടറി ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ് കരുവണ്ണൂർ ഗാന്ധി ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി രാവിലെ പറമ്പത്ത് അംഗനവാടി ശുചീകരിച്ചു. വൈകീട്ട് 5 മണിക്ക് അറിവിൻ്റെ അശ്വമേധം പരിപാടി സംഘടിപ്പിച്ചു. 6 ടീമുകൾ പങ്കെടുത്ത മത്സരം പി. കെ. സുരേഷ് നിയന്ത്രിച്ചു.
അതുൽ ചന്ദ്രൻ സ്വാഗതവും സുബിൻ എ. കെ. നന്ദിയും പറഞ്ഞു. അന്തരിച്ച കോടിയേരി ബാലകൃഷ്ണന് യോഗം ആദരാജ്ഞലി അർപ്പിച്ചു. പി. കെ. സുരേഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. വിക്ടറി ക്ലബിൻ്റെ ലോഗോ പ്രകാശന കർമ്മം സമീപവാസികളായ കാരളക്കണ്ടി മാധവി, ചെറിയ കാരളക്കണ്ടി ലക്ഷ്മി എന്നിവർ നിർവ്വഹിച്ചു.
അൽബെയ്ദ കരുവണ്ണൂർ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം സ്നേഹതീരം കരുവണ്ണൂരും മൂന്നാം സ്ഥാനം സബർമതി നൊച്ചാടും കരസ്ഥമാക്കി. നൂറോളം പേർ കാണികളായി എത്തിച്ചേർന്നു. മത്സരത്തിൽ കാണികൾക്കും സമ്മാനം നൽകി.