കാവുന്തറ ഖാൻ കാവിൽ ഗ്രന്ഥാലയത്തിൽ ഗ്രന്ഥാശാലാ വാരാചരണം സമാപിച്ചു
സി. എം. ശശി മുഖ്യപ്രഭാഷണം നടത്തി

നടുവണ്ണൂർ: കാവുന്തറ ഖാൻ കാവിൽ ഗ്രന്ഥാലയത്തിൽ ഗ്രന്ഥാശാലാ വാരാചരണം സമാപിച്ചു. സമാപനത്തിന്റെ ഭാഗമായി "ഗ്രന്ഥശാലാ പ്രസ്ഥാനം; ചരിത്രവും വർത്തമാനവും" എന്ന വിഷയത്തിൽ സി. എം. ശശി പ്രഭാഷണം നടത്തി.
പി. അച്ചുതൻ, പി. രാധ, പപ്പൻ കാവിൽ, പി. കെ. നാരായണൻ എന്നിവർ സംസാരിച്ചു. എ. കെ. ബാലൻ അധ്യക്ഷനായ പരിപാടിയിൽ സി. എം. ഭാസ്കരൻ സ്വാഗതവും എം. സി. കുമാരൻ നന്ദിയും പറഞ്ഞു. വൈകീട്ട് 6 : 30 ന് അക്ഷരദീപം തെളിയിച്ചു.