headerlogo
cultural

കോഴിക്കോട് സി എച്ച് സെൻറർ ഇരുപത്തിരണ്ടാം വർഷത്തിലേക്ക്

വാർഷികത്തോടനുബന്ധിച്ച് നിരവധി പദ്ധതികൾ നടപ്പിലാക്കും

 കോഴിക്കോട് സി എച്ച് സെൻറർ ഇരുപത്തിരണ്ടാം വർഷത്തിലേക്ക്
avatar image

NDR News

06 Sep 2022 10:29 AM

കോഴിക്കോട്: ആതുര സേവന മേഖലയിലും ജീവകാരുണ്യ രംഗത്തും രണ്ട് പതിറ്റാണ്ടിലേറെ യായി സേവനം ചെയ്യുന്ന കോഴിക്കോട് മെഡിക്കൽ കോളേജിലെ സി എച്ച് സെൻറർ ഇരുപത്തിരണ്ടാം വർഷത്തിലേക്ക് കടന്നു. 2001 സെപ്റ്റംബർ ആറിന് അന്നത്തെ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ടും ആത്മീയ നേതാവുമായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ആണ് സി എച്ച് സെൻററിന് തുടക്കം കുറിച്ചത്. ഇതിനകം ലക്ഷ ക്കണക്കിന് രോഗികൾക്കാണ് സെൻറർ ആശ്രയം ആയത്. 

       ഭക്ഷണം,മരുന്ന്,ഡയാലിസിസ് പാലിയേറ്റീവ് കെയർ, ആംബുലൻസ്, ലാബ്,ഡോർമെറ്ററി സൗകര്യം തുടങ്ങി വിവിധ സേവനങ്ങളാണ് സെൻറർ നേതൃത്വത്തിൽ സൗജന്യമായി നടത്തിക്കൊണ്ടിരിക്കുന്നത്. ഇരുപത്തിരണ്ടാം സ്ഥാപക ദിനമായ ചൊവ്വാഴ്ച വിവിധ പരിപാടികൾ നടക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. മെഡിക്കൽ കോളേജിലേക്ക് ഡിസി റിലേറ്ററും കൈമാറും മെഡിക്കൽ കോളജ് ആശുപത്രിയിലെ ഓർത്തോപീഡിക് വാർഡിലേക്ക് ജനറൽ മെഡിസിൻ വാർഡും നവീകരിച്ച് നൽകുന്നുണ്ട്. വാർഡുകളിലേക്കുള്ള മെഡിക്കൽ ഉപകരണങ്ങളും സെന്ററിന്റെ വകയായി കൈമാറും. ഇരുപത്തിരണ്ടാം വാർഷികം പ്രമാണിച്ച് കോഴിക്കോട്ടെ ബീച്ച് ഹോസ്പിറ്റൽ പരിസരം കേന്ദ്രീകരിച്ച് സി എച്ച് സെൻറർ പ്രവർത്തനമാരംഭിക്കുന്ന പ്രഖ്യാപനവും പരിപാടിയിൽ നടക്കുന്നുണ്ട്. ഒപ്പം ഡയാലിസിസ് മെഷീൻ ഉദ്ഘാടനം , പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക കമേഴ്ഷ്യൽ ബിൽഡിംഗ് സമർപ്പണം, അബ്ദുറഹിമാൻ ബാഫക്കി തങ്ങൾ മെമ്മോറിയൽ ആംബുലൻസ് സമർപ്പണം, 800 രൂപയ്ക്ക് 60 ഓളം ലാബ് ടെസ്റ്റുകൾ ഉൾക്കൊള്ളിച്ചുള്ള ഒരു മാസത്തെ സ്കീം പ്രഖ്യാപനം, തുടങ്ങിയവയും നടക്കും. രാവിലെ 11ന് നടക്കുന്ന സി എച്ച് സെൻറർ വളണ്ടിയർ സംഗമത്തിൽ ഐഡി കാർഡ് വിതരണവും ഉണ്ടായിരിക്കും.

       ഉച്ചയ്ക്കു ശേഷം പ്രവാസി സംഗമവും സ്ഥാപകദിന സംഗമവും നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. മുസ്ലിം ലീഗ് ദേശീയ ഓർഗനൈസ് സെക്രട്ടറി മുഹമ്മദ് ബഷീർ എംപി ദേശീയ വൈസ് പ്രസിഡണ്ട് അബ്ദുസമദ് സമദാനി എംപി, കോഴിക്കോട് ജില്ലാ കളക്ടർ ഡോക്ടർ എൻ തേജ് ലോഹിത് റെഡ്ഡി, കോഴിക്കോട് എംപി എം കെ രാഘവൻ , തുടങ്ങിയവർ സംബന്ധിക്കും.

      വാർത്ത സമ്മേളനത്തിൽ പ്രസിഡൻറ് കെ പി കോയ , ജനറൽ സെക്രട്ടറി എം എ റസാഖ്, റിസർച്ച് ട്രഷറർ ടിപി മുഹമ്മദ്, ബപ്പൻ കുട്ടി നടുവണ്ണൂർ, പി എം കെ മരക്കാർ ഹാജി, കെ മൂസ മൗലവി, കെ കെ അബ്ദുറഹിമാൻ, യുസി രാമൻ തുടങ്ങിയവർ സംബന്ധിച്ചു.

NDR News
06 Sep 2022 10:29 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents