ബാലുശ്ശേരിയിൽ വിസ്ഡം ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു
വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ട്രഷറർ നാസർ ബാലുശ്ശേരി പരിപാടി ഉദ്ഘാടനം ചെയ്തു
ബാലുശ്ശേരി: ധാർമ്മിക, സദാചാര മൂല്യങ്ങൾ പുരോഗമനത്തിന് തടസ്സമാണെന്ന് വാദിക്കുന്നവർ കുടുംബ ബന്ധങ്ങളുടെ പവിത്രത ഇല്ലായ്മ ചെയ്യുന്നവരാണെന്ന് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച ജന ജാഗ്രതാ സദസ്സ് അഭിപ്രായപ്പെട്ടു. വിസ്ഡം യൂത്ത് ജില്ലാ യുവജന സമ്മേളനം ബാലുശ്ശേരിയിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ട്രഷറർ നാസർ ബാലുശ്ശേരി പരിപാടി ഉദ്ഘാടനം ചെയ്തു. 'സദാചാരം, സമൂഹം, പുരോഗമനം' എന്ന പ്രമേയത്തിലാണ് ജന ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചത്.
പുരോഗമന ചിന്തയുടെ മറവിൽ സമൂഹത്തിൻ്റെ കെട്ടുറപ്പിനെ ബാധിക്കുന്ന വിധം ധാർമ്മിക മൂല്യങ്ങളെ തകർക്കുന്ന സമീപനങ്ങൾക്കെതിരെ ബോധവൽക്കരിക്കുന്നതിൻ്റെ ഭാഗമായാണ് ജന ജാഗ്രതാ സദസ്സ്. നിയമ നിർമ്മാണത്തിലുടെ മാത്രം സമൂഹത്തിൽ ധാർമ്മിക മൂല്യങ്ങൾ നടപ്പിൽ വരുത്തുക സാധ്യമല്ലെന്നും ജനജാഗ്രതാ സദസ്സ് അഭിപ്രായപ്പെട്ടു. കുടുംബ ബന്ധങ്ങളുടെ പവിത്രത വീണ്ടെടുക്കാനും, പുതു തലമുറയിൽ പൗരബോധം വളർത്തിയെടുക്കാനും മഹല്ല് തലങ്ങളിൽ പ്രത്യേക ബോധവൽക്കരണം ശക്തമാക്കണമെന്നും ജനജാഗ്രതാ സദസ്സ് ആവശ്യപ്പെട്ടു.ബാലുശ്ശേരി: ധാർമ്മിക, സദാചാര മൂല്യങ്ങൾ പുരോഗമനത്തിന് തടസ്സമാണെന്ന് വാദിക്കുന്നവർ കുടുംബ ബന്ധങ്ങളുടെ പവിത്രത ഇല്ലായ്മ ചെയ്യുന്നവരാണെന്ന് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച ജന ജാഗ്രതാ സദസ്സ് അഭിപ്രായപ്പെട്ടു. വിസ്ഡം യൂത്ത് ജില്ലാ യുവജന സമ്മേളനം ബാലുശ്ശേരിയിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ട്രഷറർ നാസർ ബാലുശ്ശേരി പരിപാടി ഉദ്ഘാടനം ചെയ്തു. 'സദാചാരം, സമൂഹം, പുരോഗമനം' എന്ന പ്രമേയത്തിലാണ് ജന ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചത്.
പുരോഗമന ചിന്തയുടെ മറവിൽ സമൂഹത്തിൻ്റെ കെട്ടുറപ്പിനെ ബാധിക്കുന്ന വിധം ധാർമ്മിക മൂല്യങ്ങളെ തകർക്കുന്ന സമീപനങ്ങൾക്കെതിരെ ബോധവൽക്കരിക്കുന്നതിൻ്റെ ഭാഗമായാണ് ജന ജാഗ്രതാ സദസ്സ്. നിയമ നിർമ്മാണത്തിലുടെ മാത്രം സമൂഹത്തിൽ ധാർമ്മിക മൂല്യങ്ങൾ നടപ്പിൽ വരുത്തുക സാധ്യമല്ലെന്നും ജനജാഗ്രതാ സദസ്സ് അഭിപ്രായപ്പെട്ടു. കുടുംബ ബന്ധങ്ങളുടെ പവിത്രത വീണ്ടെടുക്കാനും, പുതു തലമുറയിൽ പൗരബോധം വളർത്തിയെടുക്കാനും മഹല്ല് തലങ്ങളിൽ പ്രത്യേക ബോധവൽക്കരണം ശക്തമാക്കണമെന്നും ജനജാഗ്രതാ സദസ്സ് ആവശ്യപ്പെട്ടു.