കുഞ്ഞ് ഇവാന് കൈത്താങ്ങായി വാളൂർ നടുക്കണ്ടിപാറ ഗ്രാൻമാ വാട്സ്ആപ്പ് ഗ്രൂപ്പ്
ചികിത്സാ നിധിയിലേക്ക് സ്വരൂപിച്ച തുക ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരിക്ക് കൈമാറി
നൊച്ചാട്: സ്‌പൈനൽ മസ്‌കുലാർ അട്രോഫി എന്ന ജനിതകരോഗം ബാധിച്ച ചങ്ങരോത്തെ കുഞ്ഞ് ഇവാന് കൈത്താങ്ങായി മുളിയങ്ങൽ വാളൂർ നടുക്കണ്ടിപാറ ഗ്രാൻമാ വാട്സ്ആപ്പ് ഗ്രൂപ്പ് കൂട്ടായ്മ. ചികിത്സാ നിധിയിലേക്ക് സ്വരൂപിച്ച തുക ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരിക്ക് കൈമാറി.
ചടങ്ങിൽ ഗ്രൂപ്പ് അംഗങ്ങളായ കെ. കെ. നിധിഷ്, രതീഷ് പി. പി, റീഥീക്ക് റോയ്, ഫിദൽ എസ്. വിജയ് എന്നിവർ പങ്കെടുത്തു. കുഞ്ഞ് ഇവാൻ്റെ ചികിത്സയ്ക്കായി പതിനെട്ട് കോടി രൂപയാണ് സമാഹരിക്കേണ്ടത്. ഇതിനകം തന്നെ നിരവധി സുമനസ്സുകൾ ചികിത്സയ്ക്കായി സഹായമെത്തിച്ചിട്ടുണ്ട്.