ജമാ അത്തെ ഇസ്ലാമി ജില്ലാ സമിതി കൊയിലാണ്ടിയിൽ സംഗമം സംഘടിപ്പിച്ചു
സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡണ്ട് സി. ടി. ശുഹൈബ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: മൂല്യബോധമില്ലാത്ത തലമുറയെ സൃഷ്ടിക്കാനും അത് വഴി കുടുംബ- സാമൂഹിക സംവിധാനങ്ങളെ തകർക്കാനുമാണ് ജൻറർ ന്യൂട്രാലിറ്റിയുടെ വക്താക്കൾ ശ്രമിക്കുന്നതെന്നും, ആരോഗ്യകരമായ ചർച്ചക്ക് പോലും ഇടം നൽകാത്തത് ഒളിയജണ്ടയുടെ ഭാഗമാണന്നും സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡണ്ട് സി. ടി. ശുഹൈബ് പറഞ്ഞു. "വേണ്ടത് ജൻ്റർ ന്യൂട്രലല്ല, ജൻറർ ജസ്റ്റിസ് ആണ്" എന്ന പ്രമേയത്തിൽ ജമാ അത്തെ ഇസ്ലാമി ജില്ലാ സമിതി കൊയിലാണ്ടിയിൽ സംഘടിപ്പിച്ച ചർച്ചാസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡണ്ട് ടി. ശാക്കിർ അധ്യക്ഷനായി. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മിസ്അബ് കീഴരിയൂർ, വിസ്ഡം സ്റ്റുഡൻറ് സംസ്ഥാന പ്രവർത്തക സമിതി അംഗം അബ്ദുല്ല ബാസിൽ, ജി.ഐ.ഒ സംസ്ഥാന സെക്രട്ടറി ആഷിഖ ഷെറിൻ, ശിഹാബുദ്ദീൻ ഇബ്നു ഹംസ, വി. പി. ശരീഫ് എന്നിവർ സംസാരിച്ചു.