ഇവാന്റെ പുഞ്ചിരി കാക്കാൻ ജി.സി.സി ഹരിത തീരം
രണ്ടേകാൽ ലക്ഷത്തിലധികം രൂപയാണ് ഇതേവരെ സംഘടന സമാഹരിച്ചത്
നടുവണ്ണൂർ: എസ്.എം.എ ബാധിച്ച പാലേരിയിലെ ഇവാന്റെ ജീവൻ രക്ഷിക്കാൻ നാടും നഗരവും കൈകോർക്കുമ്പോൾ എലങ്കമലിലെ സന്നദ്ധ സംഘടനയായ ജി.സി.സി ഹരിത തീരവും വൈവിധ്യമാർത്ത ധനസമാഹരണ രീതികളിലൂടെ രംഗത്തെത്തി.
രണ്ടേകാൽ ലക്ഷത്തിലധികം രൂപ ഇത് വരെ സംഘടന സമാഹരിച്ചു കഴിഞ്ഞു. കഴിഞ്ഞ ബലി പെരുന്നാൾ ദിവസം ബലിമൃഗങ്ങളുടെ തോലും എല്ലും ശേഖരിച്ച് വിൽപന നടത്തി ഒന്നേമുക്കാൽ ലക്ഷം രൂപ സമാഹരിച്ചു. കനത്ത മഴയെ അവഗണിച്ച് പുലർച്ചെ ഒരു മണി വരെ വളണ്ടിയർമാർ രംഗത്തിറങ്ങി. ഇതിനു പുറമെ വീടുകൾ തോറും ബക്കറ്റ് കളക്ഷൻ നടത്തി അൻപത്തിരണ്ടായിരം രൂപയും ശേഖരിച്ചു.
ഭാരവാഹികളായ അമ്മിച്ചത്ത് സലാം, പി. മുഹമ്മദ് റാഫി, മുഹമ്മദലി കണിയാത്ത്, സഫിർ സി. വി, നൗഷാദ് കുറ്റിയുള്ളതിൽ, ഷമീർ സി. വി, ഫൈസൽ എം, ഷംസീർ വി, റഹീം കെ. കെ, ഫാസിൽ ഏറാടി, സാജിദ് കെ, ബഷീർ ടി, ആഷിഫ് കെ. കെ, റനീഷ് പോത്തല എന്നിവർ നേതൃത്വം നൽകി.