എം.ജി.എം നടുവണ്ണൂർ യൂണിറ്റ് കമ്മിറ്റി വനിതാ സംഗമം സംഘടിപ്പിച്ചു
കെ.എൻ.എം നടുവണ്ണൂർ യൂണിറ്റ് പ്രസിഡന്റ് ടി. പി. മൊയ്തീൻകോയ സംഗമം ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: മുജാഹിദ് പ്രസ്ഥാനത്തിന്റെ വനിത വിഭാഗമായ എം.ജി.എമ്മിന്റെ നടുവണ്ണൂർ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ സംഗമം സംഘടിപ്പിച്ചു. ജെൻഡർ ന്യൂട്രൽ ആശയം തികച്ചും പ്രകൃതിവിരുദ്ധവും സ്ത്രീവിരുദ്ധവുമാണെന്നും എം.ജി.എം വനിതാ സംഗമം അഭിപ്രായപ്പെട്ടു.
വിദ്യാർത്ഥിനികൾക്കിടയിൽ ലഹരി ഉപയോഗിക്കുന്ന പ്രവണത വ്യാപിച്ച സാഹചര്യത്തിൽ രക്ഷിതാക്കൾ ജാഗ്രത പുലർത്തണമെന്നും വിദ്യാത്ഥികൾക്കിടയിൽ വിവിധ ബോധവൽക്കര പദ്ധതികളുമായി സ്ത്രീ സംഘടനകൾ രംഗത്തിറങ്ങണമെന്നും സംഗമം ആവശ്യപ്പെട്ടു. 'നന്മയുള്ള മക്കൾ, മാതൃത്വത്തിന്റെ കരുതൽ' എന്ന പ്രമേയത്തിൽ സംസ്ഥാന വ്യാപകമായി വ്യത്യസ്ത പ്രോഗ്രാമുകളാണ് സംഘടിപ്പിക്കപ്പെടുന്നത്.
സംഗമം കെ.എൻ.എം നടുവണ്ണൂർ യൂണിറ്റ് പ്രസിഡന്റ് ടി. പി. മൊയ്തീൻകോയ ഉദ്ഘാടനം ചെയ്തു. എം.ജി.എം പ്രസിഡന്റ് നൗഷിദ എൻ. എം അധ്യക്ഷയായി. ഐ.സ്.എം സംസ്ഥാന വൈസ് പ്രസിഡന്റ് നൗഷാദ് കരുവണ്ണൂർ മുഖ്യപ്രഭാഷണം നടത്തി. കെ.എൻ.എം സെക്രട്ടറി ഡോ. അബ്ദുസമദ്, എം.ജി.എം പേരാമ്പ്ര മണ്ഡലം സെക്രട്ടറി സാജിദ നടുവണ്ണൂർ എന്നിവർ സംസാരിച്ചു. സെക്രട്ടറി റാബിയ പി. സ്വാഗതവും ട്രഷറർ സുഹറ സി. കെ. നന്ദിയും പറഞ്ഞു.