നൊച്ചാട് സമത ലൈബ്രറി സ്വാതന്ത്ര്യദിന ക്വിസ് മത്സരം സംഘടിപ്പിച്ചു
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രഭ ശങ്കർ പരിപാടി ഉദ്ഘാടനം ചെയ്തു

നൊച്ചാട്: സ്വാതന്ത്ര്യ ദിനത്തിൻ്റെ ഭാഗമായി, സമത ലൈബ്രറി നൊച്ചാട്, സ്വതന്ത്ര്യ സമര ക്വിസ് മത്സരം നടത്തി. യുപി, ഹൈസ്കൂൾ കുട്ടികൾക്കും വനിതകൾക്കും വേണ്ടി ഖാദേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രഭ ശങ്കർ ഉദ്ഘാടനം ചെയ്തു.
സുരേഷ് നൊച്ചാട് ക്വിസ് മത്സരം നയിച്ചു. സെക്രട്ടറി കെ. എം. രാജൻ സ്വാഗതം പറഞ്ഞു. ലൈബ്രറി പ്രസിഡൻ്റ് എ. ചന്ദ്രൻ അദ്ധ്യക്ഷനായി. വിജയികളെ അനുമോദിച്ചു കൊണ്ട് കവി ശങ്കർ നൊച്ചാട് സംസാരിച്ചു. ജോയൻ്റ് സെക്രട്ടറി നിമ നന്ദി രേഖപ്പെടുത്തി.