ഫീനിക്സ് സ്വയം സഹായ സംഘവും വനിതാ സംഘവും സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി നടത്തി
സൗദ പി. എം. പതാക ഉയർത്തി

നൊച്ചാട്: നൊച്ചാട് പഞ്ചായത്തിലെ ഫീനിക്സ് സ്വയം സഹായ സംഘവും വനിതാ വിങ്ങും സ്വാതന്ത്രദിനത്തിൽ വ്യസ്തത പരിപാടികൾ നടത്തി. സൗദ പി. എം. പതാക ഉയർത്തിയ ചടങ്ങിൽ അനുഗ്രഹ സുരേഷ് പി.കെ സ്വാതന്ത്ര് സന്ദേശം നൽകി. യൂസഫ് എൻ. കെ. സ്വാഗതം പറഞ്ഞു. ഇബ്രാഹിം കെ. കെ, കുഞ്ഞിക്കണ്ണൻ ഇ. എം, സജീർ ഇ. എം, ജസീല വി. എം എന്നിവർ സംസാരിച്ചു. തുടർന്ന് ദേശഭക്തിഗാനം വനിതകൾ ആലപിച്ചു.
വൈകീട്ട് നൊച്ചാട്, നടുവണ്ണൂർ പഞ്ചായത്തിലെ 10 ഓളം കുടുംബശ്രീകൾ പങ്കെടുത്ത മെഗാ ക്വിസ് മത്സരം നടന്നു. പി. കെ. സുരേഷ് മത്സരം നിയന്ത്രിച്ചു. നാഞ്ഞുറ കുടുംബശ്രീ നൊച്ചാട് ഒന്നാം സ്ഥാനവും ത്രിവേണി കരുവണ്ണൂർ രണ്ടാം സ്ഥാനവും നേടി. നിരവധി പേർക്ക് പായസവിതരണവും നടത്തി. രനീഷ് ഇ. എം. നന്ദി രേഖപ്പെടുത്തി.