എ.കെ.ജി ഗ്രന്ഥാലയം തറമ്മലങ്ങാടി എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ. കെ. നാരായണൻ പതാക ഉയർത്തി

അരിക്കുളം: എകെജി ഗ്രന്ഥാലയം തറമ്മലങ്ങാടി സ്വാതന്ത്ര്യത്തിന്റെ 75 വാർഷികം സമചിതമായി ആചരിച്ചു. 13 ന് രാവിലെ അരിക്കുളം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ. കെ. നാരായണൻ പതാക ഉയർത്തി. തുടർന്ന് എൽപി, യുപി തലത്തിൽ സ്വാതന്ത്ര്യസമര ചരിത്ര ക്വിസ് മത്സരം നടത്തി. പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. അഭനീഷ് ക്വിസ് മത്സരം ഉദ്ഘാടനം ചെയ്തു.
വാർഡംഗം വി. പി. അശോകൻ അധ്യക്ഷത വഹിച്ചു. പ്രവീൺകുമാർ ക്വിസ് മത്സരം നയിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം എൻ. വി. ബാലൻ, എം. എം. ബാബു എന്നിവർ സംസാരിച്ചു. എൽ.പി തലത്തിൽ കാരയാട് എ.എം.എൽ.പി സ്കൂളിലെ ഫാത്തിമ മഹദിൻ, ആത്മിക ടി. കെ, ബദരീനാഥ് എന്നിവരും യു.പി തലത്തിൽ ലിയോണ എസ്. വിജയ് (കാരയാട് എ.എം.എൽ.പി), നവതെജ്, ആവണി മിത്ര (കാരയാട് യു.പി സ്കൂൾ) എന്നിവർ വിജയികളായി. 14 ന് അരിക്കുളം ഗവ: ആയുർവേദ ആശുപത്രി ശുചീകരിച്ചു.
15 ന് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലൂടെ എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. കരിയർ ഗൈഡൻസ് കോഡിനേറ്റർ ബിൻസിൻ മുഹമ്മദ് പ്രഭാഷണം നടത്തി. ഗ്രന്ഥാലയം സെക്രട്ടറി എൻ. കെ. നാരായണൻ സ്വാഗതവും പുഷ്പ കെ. കെ. നന്ദിയും പറഞ്ഞു.