എകെജി ഗ്രന്ഥാലയം തറമ്മലങ്ങാടിയിൽ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷം
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. അഭനീഷ് ക്വിസ് മത്സരം ഉദ്ഘാടനം ചെയ്തു

അരിക്കുളം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി എകെജി ഗ്രന്ഥാലയം തറമ്മലങ്ങാടിയിൽ ഇന്ന് കാലത്ത് അരിക്കുളം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ. കെ. നാരായണൻ പതാക ഉയർത്തി. തുടർന്ന് എൽപി, യുപി തല സ്വാതന്ത്ര്യസമര ചരിത്ര ക്വിസ് മത്സരം നടത്തി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. അഭനീഷ് ക്വിസ് മത്സരം ഉദ്ഘാടനം ചെയ്തു.
പ്രവീൺകുമാർ ക്വിസ് മത്സരം നയിച്ചു. വാർഡ് അംഗം വി. പി. അശോകൻ അധ്യക്ഷത വഹിച്ച ചടങ്ങിൽതാലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം എൻ. വി. ബാലൻ, എം. എം. ബാബു എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഗ്രന്ഥാലയം സെക്രട്ടറി എം കെ നാരായണൻ സ്വാഗതവും ബിസ നന്ദിയും പറഞ്ഞു.
എൽ പി തലത്തിലെ ഒന്ന്, രണ്ട് മൂന്ന് സ്ഥാനങ്ങൾ കാരയാട് എ എം എൽ പി സ്കൂളിലെ ഫാത്തിമ മഹദിൻ, ആത്മിക ടി. കെ, ബദരീനാഥ് എന്നിവരും യുപി തലത്തിലെ ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ ലിയോണ എസ്. വിജയ് (കാരയാട് എ എം എൽ പി), നവതെജ്, ആവണി മിത്ര (കാരയാട് യുപി സ്കൂൾ) എന്നിവരും വിജയികളായി.