headerlogo
cultural

നൊച്ചാട് ഫീനിക്സ് സംഘം മെഹന്തി മത്സരം സംഘടിപ്പിച്ചു

ഗ്രാമപഞ്ചായത്ത് അംഗം സനില ചെറുവറ്റ ഉദ്ഘാടനം ചെയ്തു

 നൊച്ചാട് ഫീനിക്സ് സംഘം മെഹന്തി മത്സരം സംഘടിപ്പിച്ചു
avatar image

NDR News

11 Jul 2022 08:52 AM

നൊച്ചാട്: ഫീനിക്സ് സ്വയം സഹായ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ വലിയപെരുന്നാൾ ദിനത്തിൽ മെഹന്തി മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ വാല്യേക്കോട് എ യു പി സ്കൂൾ വിദ്യാർഥിനി നിഹാരിക വി. പി. ഒന്നാം സ്ഥാനം കരസ്ഥമാക്കി. നിരവധി കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. 

      ഓൺലൈനായി നടന്ന വലിയ പെരുന്നാൾ പരിപാടികൾ നൊച്ചാട് ഗ്രാമപഞ്ചായത്ത് അംഗം സനില ചെറുവറ്റ ഉദ്ഘാടനം ചെയ്തു. ഫീനിക്സ് സ്വയം സഹായ സംഘം പ്രസിഡൻ്റ് പി.കെ സുരേഷ് അധ്യക്ഷത വഹിച്ചു. അരിക്കുളം എൽ പി സ്കൂൾ അധ്യാപിക ഹന്നത്ത് ബീഗം മുഖ്യ പ്രഭാഷണം നടത്തി. പത്മിനി സ്വാഗതം പറഞ്ഞു. യൂസഫ് എൻ. കെ. ആശംസകൾ നേർന്നു. രനീഷ് ഇ. എം. നന്ദി രേഖപ്പെടുത്തി.

NDR News
11 Jul 2022 08:52 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents