headerlogo
cultural

പെരുന്നാളിനെ വരവേൽക്കാൻ മെഹന്തി ഫെസ്റ്റൊരുക്കി വിദ്യാർത്ഥികൾ

സീനിയർ അസിസ്റ്റന്റ് പി. കെ. സുനിത ഉദ്ഘാടനം ചെയ്തു

 പെരുന്നാളിനെ വരവേൽക്കാൻ മെഹന്തി ഫെസ്റ്റൊരുക്കി വിദ്യാർത്ഥികൾ
avatar image

NDR News

09 Jul 2022 12:57 PM

കുറ്റ്യാടി: ബലി പെരുന്നാളിനെ വരവേൽക്കാൻ മെഹന്തി ഫെസ്റ്റ് ഒരുക്കി സ്കൂൾ വിദ്യാർത്ഥിനികൾ. കുറ്റ്യാടി ഗവ: ഹയർ സെക്കണ്ടറിയിലെ കുട്ടികളാണ് ആവേശകരമായ മത്സരം ഒരുക്കിയത്. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം സ്കൂൾ ഓഡിറ്റോറിയത്തിലൊരുക്കിയ മത്സരത്തിൽ നൂറ്റമ്പതിലധികം കുട്ടികൾ മൈലാഞ്ചിയിട്ടു. അതിമനോഹരമായ ഡിസൈനുകളാണ് കുട്ടികൾ കൈകളിൽ വരച്ചത്. 

      സ്കൂളിലെ അലിഫ് അറബിക്ക് ക്ലബ്ബാണ് മത്സരം സംഘടിപ്പിച്ചത്. സീനിയർ അസിസ്റ്റന്റ് പി. കെ. സുനിത ഉദ്ഘാടനം ചെയ്തു. ശമീം കണ്ണോത്ത്, റഹീല, അസ്ഹർ, ഖാലിദ്, സജ്‌ല ബേബി, ദീപ്തി, റീജ, ജമാൽ, പ്രേംരാജ് തുടങ്ങിയവർ നേതൃത്വം നൽകി.

NDR News
09 Jul 2022 12:57 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents