headerlogo
cultural

കായണ്ണ അമ്പാഴപ്പാറ ജ്വാല ഗ്രന്ഥാലയം ബഷീർ അനുസ്മരണം സംഘടിപ്പിച്ചു

ബഷീർ രചന നിർവ്വഹിച്ച സിനിമകളുടെ പ്രദർശനവും നടത്തി

 കായണ്ണ അമ്പാഴപ്പാറ ജ്വാല ഗ്രന്ഥാലയം ബഷീർ അനുസ്മരണം സംഘടിപ്പിച്ചു
avatar image

NDR News

06 Jul 2022 11:43 AM

കായണ്ണ: അമ്പാഴപ്പാറ ജ്വാല ഗ്രന്ഥാലയം മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണ ദിനം വിപുലമായി ആചരിച്ചു. വടകര സംസ്കൃതം ഗവ: ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ വി. കെ. ഷിജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. വി. പി. സോമൻ അദ്ധ്യക്ഷത വഹിച്ചു. 

      കെ. എൻ. സഹദേവൻ, പ്രനിൽ ടി. പി, സാബു എം. കെ. എന്നിവർ സംസാരിച്ചു. ഗ്രന്ഥശാലാ സെകട്ടറി അഭിലാഷ് പി. എം. സ്വാഗതവും സി. കെ. ബിനു നന്ദിയും രേഖപ്പെടുത്തി. തുടർന്ന് ഗ്രന്ഥശാലാ ഓഡിറ്റോറിയത്തിൽ വൈക്കം മുഹമ്മദ് ബഷീർ രചന നിർവ്വഹിച്ച സിനിമകളുടെ പ്രദർശനവും സംഘടിപ്പിച്ചു.

NDR News
06 Jul 2022 11:43 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents