ഖാൻ കാവിൽ ഗ്രന്ഥാലയവും കാസ്ക കാവിലും വിജയികളെ അനുമോദിച്ചു
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിഷ യോഗം ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: ഖാൻ കാവിൽ ഗ്രന്ഥാലയം കാവുന്തറ, കാസ്ക കാവിൽ എന്നിവസംയുക്തമായി എൽ.എസ്.എസ്, യു.എസ്.എസ് വിജയികളേയും എസ്എസ്എൽസി, പ്ലസ്ടു ഫുൾ എ പ്ലസ് വിജയികളേയും അനുമോദിച്ചു. നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിഷ യോഗം ഉദ്ഘാടനം ചെയ്തു.
കെ. ടി. അഷ്റഫ് മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറി കൗൺസിൽ താലൂക്ക് എക്സി: അംഗം എൻ. ആലി, കാവിൽ പി. മാധവൻ, സി. ബാലൻ, സി. കെ. ബാലകൃഷ്ണൻ മാസ്റ്റർ, എം. സത്യനാഥൻ, രജില പി. പി, ടി. നിസാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
എം. കെ. ബാലൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ എം. സി. കുമാരൻ മാസ്റ്റർ സ്വാഗതവും സി. എം. ഭാസ്കരൻ നന്ദിയും പറഞ്ഞു.