headerlogo
cultural

അവിടനല്ലൂർ സ്കൂൾ 90-91 എസ്എസ്എൽസി ബാച്ച് പ്രതിഭകളെ അനുമോദിച്ചു

ചടങ്ങിൽ പി. സത്യൻ മാസ്റ്ററെ ആദരിച്ചു

 അവിടനല്ലൂർ സ്കൂൾ 90-91 എസ്എസ്എൽസി ബാച്ച് പ്രതിഭകളെ അനുമോദിച്ചു
avatar image

NDR News

03 Jul 2022 06:07 PM

കൂട്ടാലിട: അവിടനല്ലൂർ വിദ്യാലയത്തിലെ 90-91 എസ്എസ്എൽസി ബാച്ചായ "ഓർമ്മകൾ " എന്ന വാട്സാപ്പ് ഗ്രൂപ്പ് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയികളെ അനുമോദിച്ചു. ദീർഘകാലം സമാന്തര വിദ്യാഭ്യാസ രംഗത്ത് 100 കണക്കിന് വിദ്യാർത്ഥികൾക്ക് മാതൃകാപരമായ അദ്ധ്യാപനം നൽകിയ പി. സത്യൻ മാസ്റ്ററെ ഓർമ്മകൾ ഗ്രൂപ്പ് കോഡിനേറ്റർ ബിന്ദു ആദരിച്ചു. 

       ഷിബ (കുറുമ്പോയിൽ), ശ്രീജ വി. പി. എന്നിവർ അവതരിപ്പിച്ച പ്രാർത്ഥനയോടെ ചടങ്ങ് ആരംഭിച്ചു. കോട്ടൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിഗ് കമ്മറ്റി ചെയർമാൻ സിജിത്ത് (തൃക്കുറ്റിശ്ശേരി) ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഓർമ്മഗ്രൂപ്പ് അംഗങ്ങൾ പി. സത്യൻ മാസ്റ്ററുടെ സാന്നിദ്ധ്യത്തിൽ വിജയികളെ അനുമോദിച്ചു.

       ഹാമിദ് (കൂടത്തും കണ്ടി) അദ്ധ്യക്ഷത വഹിച്ചു. ബിന്ദു പ്രകാശ് സ്വാഗതം പറഞ്ഞു. മധു, മനോജ് മൂലാട്, സത്യൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

 

NDR News
03 Jul 2022 06:07 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents