headerlogo
cultural

കായണ്ണ ജ്വാല ഗ്രന്ഥാലയം പ്രതിഭകളെ അനുമോദിച്ചു

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. കെ. ശശി ഉദ്ഘാടനം ചെയ്തു

 കായണ്ണ ജ്വാല ഗ്രന്ഥാലയം പ്രതിഭകളെ അനുമോദിച്ചു
avatar image

NDR News

27 Jun 2022 10:39 PM

കായണ്ണ ബസാർ: മാട്ടനോട് അമ്പാഴപ്പാറയിലെ ജ്വാല ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ്ടു വിജയികളെ അനുമോദിക്കുന്നതിനായി പ്രതിഭാ സംഗമം സംഘടിപ്പിച്ചു. കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. കെ. ശശി ഉദ്ഘാടനം ചെയ്തു.

      വാർഡ് മെമ്പർ പി. സി. ഗീത അദ്ധ്യക്ഷത വഹിച്ചു. ഉന്നത വിജയികളായ വിദ്യാർത്ഥികൾക്ക് പഞ്ചായത്ത് പ്രസിഡൻ്റും വാർഡ് മെമ്പറും ചേർന്ന് മൊമൊന്റോ വിതരണം ചെയ്തു. എ. സി. രാജൻ, എ. സി. ബാലൻ, ശ്രീജിത്ത്, വി. പി. സത്യൻ, കെ. ടി. കുഞ്ഞപ്പ നമ്പ്യാർ എന്നിവർ സംസാരിച്ചു. ഗ്രന്ഥശാലാ സെകട്ടറി അഭിലാഷ് പി. എം. സ്വാഗതവും കെ. എൻ. സഹദേവൻ നന്ദിയും രേഖപ്പെടുത്തി.

NDR News
27 Jun 2022 10:39 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents