ഖാൻ കാവിൽ ഗ്രന്ഥാലയത്തിൽ വായനാ പക്ഷാചരണം
പ്രൊഫ: എം. കെ. പീതാംബരൻ പരിപാടി ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: ഖാൻ കാവിൽ ഗ്രന്ഥാലയം കാവുന്തറയിൽ വായനാ പക്ഷാചരണം പ്രൊഫ: എം. കെ. പീതാംബരൻ ഉദ്ഘാടനം ചെയ്തു. സി. ബാലൻ, കാവിൽ പി. മാധവൻ എന്നിവർ പി. എൻ. പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. എം. സി. കുമാരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
എം. കെ. ബാലൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ സി. എം. ഭാസ്കരൻ സ്വാഗതവും മിനിമോൾ നന്ദിയും പറഞ്ഞു. തുടർന്ന് ഗ്രന്ഥശാലയിൽ അക്ഷര ദീപം തെളിയിച്ചു.