മന്ദങ്കാവ് ഇസ്ലാഹീ മദ്രസ പ്രവേശനോത്സവം
ബഷീർ കണിശൻ പരിപാടി ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: മന്ദങ്കാവ് ഇസ്ലാഹീ മദ്രസ പ്രവേശനോത്സവം - 22 ബഷീർ കണിശൻ ഉദ്ഘാടനം ചെയ്തു. ധാർമ്മിക മൂല്യങ്ങളിലും മതസൗഹാർദ്ദത്തിലുമൂന്നിയ പാഠ്യപദ്ധതികളാണ് മദ്രസകളിൽ നൽകപ്പെടുന്നതെന്നും, വിദ്വേഷ - വിഭജന രാഷ്ട്രീയത്തിന്റെ പ്രചാരകർ മദ്രസകൾക്ക് അന്യമായ ഒരു മുഖം നൽകി നടത്തുന്ന വ്യാപകമായ കുപ്രചാരണങ്ങളെ പ്രബുദ്ധ സമൂഹം തള്ളിക്കളയണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
റനീഷ് നല്ലൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ അഫ്സൽ പി. എൻ, ഷംസീറ എം. കെ, കെ. എം. ജമാൽ, നജീബ് മൗലവി തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ ജാബിർ മൗലവി സ്വാഗതം പറഞ്ഞു.