ലഹരിയുടെ വ്യാപനം മതനിരാസത്തിലേക്കും അധാർമികതയിലേക്കും എത്തിക്കും: വിസ്‌ഡം മുജാഹിദ് സമ്മേളനം
ജില്ല പഞ്ചായത്ത് മെമ്പർ ദുൽകിഫിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു

പയ്യോളി: സമകാലിക കേരളത്തിലെ യുവ സമൂഹം മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടു കൊണ്ടിരിക്കയാണ്. സർക്കാർ യാതൊരു നിയന്ത്രണവുമില്ലാതെയാണ് മദ്യ ശാലകൾ അനുവദിച്ചു കൊണ്ടിരിക്കുന്നത്. ഇത് സമൂഹത്തെ അധാർമികതയിലേക്കും അരക്ഷിതാവസ്ഥയിലേക്കും നയിക്കുന്ന അത്യന്തം ഖേദകരമായ അവസ്ഥയ്ക്കുമാണ് കാരണമാകുന്നതെന്ന് ജില്ല പഞ്ചായത്ത് മെമ്പർ ദുൽകിഫിൽ പറഞ്ഞു.
വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ 'ധാർമിക ജീവിതം സുരക്ഷിത സമൂഹം ' എന്ന സമകാലിക വിഷയത്തിൽ പയ്യോളി മണ്ഡലം സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിസ്ഡം മണ്ഡലം പ്രസിഡണ്ട് ടി. പി. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സലാം പൊണരി സ്വാഗതം പറഞ്ഞു. ഖാലിദ് കിഴക്കലോൽ ഖിറാഅത് നടത്തി.
വിദ്യാഭ്യാസ അവാർഡ് ദാനം മുൻ ഒമാൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് സി. എം. കെ. അഹ്മദ് ഫാരിസ് അൽ ഹികമി, ഡോ: ഇഹ്സാൻ, ഷാഹിൻ അബുബക്കർ എന്നിവർക്ക് സമ്മാനിച്ചു. വിവിധ സെഷനുകളിലായി അബ്ദുൽ ശുകൂർ ചക്കരക്കല്ല്, ഹാരിസ് കായക്കൊടി, ഹംസ ശാക്കിർ എന്നിവർ സംസാരിച്ചു.