കരുവണ്ണൂരിൽ ഈദ്‌ഗാഹ് സംഘടിപ്പിച്ചു
എൻ. കെ. എം. സക്കരിയ്യ ചെറിയ പെരുന്നാൾ നമസ്കാരത്തിന് നേത്യത്വം നൽകി
![കരുവണ്ണൂരിൽ ഈദ്‌ഗാഹ് സംഘടിപ്പിച്ചു കരുവണ്ണൂരിൽ ഈദ്‌ഗാഹ് സംഘടിപ്പിച്ചു](imglocation/upload/images/2022/May/2022-05-03/1651578691.webp)
നടുവണ്ണൂർ: നന്മയുടെയും, സാഹോദര്യത്തിന്റെയും സന്ദേശമുയർത്തി കൊണ്ട് കെ.എൻ.എം. നടുവണ്ണൂർ യൂനിറ്റിന്റെയും സലഫി ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ കരുവണ്ണൂർ മിനി സ്റ്റേഡിയത്തിൽ ഈദ് ഗാഹ് സംഘടിപ്പിച്ചു.
നടുവണ്ണൂർ ടൗൺ ഇസ്ലാഹി സെന്റർ ഖത്തീബ് എൻ. കെ. എം. സക്കരിയ്യ ചെറിയ പെരുന്നാൾ നമസ്കാരത്തിന് നേത്യത്വം നൽകി. സ്ത്രീകളും, കുട്ടികളുമടക്കം നൂറുകണക്കിന് വിശ്വാസികൾ നമസ്കാരത്തിലും, പ്രാർത്ഥനയിലും പങ്കു ചേർന്നു.