headerlogo
cultural

തൃശ്ശൂർ പൂരം ഇത്തവണ കോവിഡ് നിയന്ത്രണങ്ങളില്ലാതെ

ദേവസ്വങ്ങളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുമെന്നും മന്ത്രി ആർ. രാധാകൃഷ്ണൻ

 തൃശ്ശൂർ പൂരം ഇത്തവണ കോവിഡ് നിയന്ത്രണങ്ങളില്ലാതെ
avatar image

NDR News

25 Apr 2022 11:26 AM

തൃശ്ശൂർ: ഇത്തവണത്തെ തൃശ്ശൂർ പൂരം കോവിഡ് നിയന്ത്രണങ്ങളില്ലാതെ പൂർവാധികം ഭംഗിയായി നടത്തുമെന്ന് മന്ത്രി ആർ. രാധാകൃഷ്ണൻ. കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കുമെങ്കിലും മാസ്കും സനിറ്റൈസറും അടക്കമുള്ള സ്വയം സുരക്ഷ ഉറപ്പ് വരുത്തണമെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ചേർന്ന സർവ്വ കക്ഷി യോഗത്തിലാണ് തീരുമാനം.

     രണ്ടു വർഷത്തെ കോവിഡ് പ്രതിസന്ധി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്ക് അമിത സാമ്പത്തിക ബാധ്യതയുണ്ടാക്കിയ സാഹചര്യത്തിലാണ് സർക്കാർ ഇടപെടൽ. തേക്കിൻകാട് മൈതാനത്തിൽ ബാരിക്കേഡുകൾ ഉൾപ്പെടെ സൗകര്യങ്ങൾ ഒരുക്കുന്നതടക്കമുള്ള കാര്യങ്ങളിൽ ദേവസ്വങ്ങൾക്കു മേൽ അധിക ബാധ്യത ചുമത്തിലെന്നും മന്ത്രി അറിയിച്ചു. സർക്കാരിൻ്റെ എല്ലാ പിന്തുണയും മന്ത്രി വാഗ്ദാനം ചെയ്തു. 

       മെയ് 10നാണ് പൂരം. ഇത്തവണ ഏകദേശം പതിനഞ്ച് ലക്ഷത്തോളം ആളുകൾ പൂരത്തിന് എത്തുമെന്നാണ് പ്രതീക്ഷ. മുൻ വർഷങ്ങളിലെതുപോലെ വെടിക്കെട്ട് നടത്താൻ ഇത്തവണയും അനുവാദമുണ്ട്.

NDR News
25 Apr 2022 11:26 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents