headerlogo
cultural

തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി ലോക ജനതയ്ക്ക് ഇന്ന് ക്രിസ്തുമസ്

ദേവാലയങ്ങളിൽ തിരുപ്പിറവിയുടെ കർമങ്ങൾ ആഘോഷപൂർവം നടത്തി

 തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി ലോക ജനതയ്ക്ക് ഇന്ന് ക്രിസ്തുമസ്
avatar image

NDR News

25 Dec 2021 08:45 AM

കോഴിക്കോട്: ക്രിസ്തുവിന്റെ തിരുപ്പിറവിയുടെ ഓർമ പുതുക്കി ഇന്ന് ക്രിസ്തുമസ്. നക്ഷത്രങ്ങളും ദീപാലങ്കാരങ്ങളും ഒരുക്കി ലോകജനത ക്രിസ്തുമസിനെ വരവേറ്റു. ലോകമെമ്പാടുമുള്ള വായനക്കാർക്ക് നടുവണ്ണൂർ ന്യൂസിൻ്റെ ക്രിസ്തുമസ് ആശംസകൾ.

         കേരളത്തിലെ ദേവാലയങ്ങളിൽ തിരുപ്പിറവിയുടെ കർമങ്ങൾ ആഘോഷപൂർവം നടന്നുവരുന്നു. ദേവമാതാ കത്തീഡ്രലിൽ നടന്ന ക്രിസ്തുമസ് ശുശ്രൂഷകൾക്ക് ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കൽ കാർമികത്വം വഹിച്ചു. പാളയം സെന്റ് ജോസഫ് പള്ളിയിൽ ആർച്ച് ബിഷപ്പ് ഡോ സൂസപാക്യം ക്രിസ്തുമസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

        എറണാകുളം സെൻറ് ഫ്രാൻസിസ് അസ്സീസി ദേവാലയത്തിൽ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ ജോസഫ് കളത്തിപ്പറമ്പിലിവന്റെ മുഖ്യ കാർമ്മികത്വത്തിൽ തിരുപ്പിറവി ദിവ്യബലി നടന്നു. തിരുവനന്തപുരം സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന ക്രിസ്മസ് ശുശ്രൂഷകൾക്ക് കർദിനാൾ മാർ ക്ലിമിസ് കാതോലിക്ക ബാവയും നേത്യത്വം നൽകി.

         കാക്കനാട് മൗണ്ട് സെന്റ് തോമസ് പള്ളിയിൽ നടന്ന ക്രിസ്തുമസ് പാതിരാ കുർബാനയ്ക്ക് സിറോ മലബാർ സഭ മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നേതൃത്വം നൽകി. കരിങ്ങാച്ചിറ ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളിയിൽ നടന്ന ജനനപ്പെരുന്നാൾ ചടങ്ങുകൾക്ക് യാക്കോബായ സുറിയാനി സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റി മോർ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തയും നേതൃത്വം നൽകി.

NDR News
25 Dec 2021 08:45 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents