കർണാടകയിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം
160 വർഷത്തിലേറെ പഴക്കമുള്ള സെൻ്റ് ജോസഫ് പള്ളിയ്ക്ക് നേരെയായിരുന്നു ആക്രമണം

കർണാടക: ചിക്കബെല്ലാപുരയിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം. ആക്രമത്തിൽ സെൻ്റ് ജോസഫ് പള്ളിമുറ്റത്തെ കൂടാരത്തിന്റെ ചില്ലുകൾ തകർന്നു. ക്രൈസ്തവ സംഘടനകൾ വിവിധയിടങ്ങളിൽ പ്രതിഷേധ റാലികൾ നടത്തി. 160 വർഷത്തിലേറെ പഴക്കമുള്ള സെൻ്റ് ജോസഫ് പള്ളിയ്ക്ക് നേരെയായിരുന്നു ആക്രമണം. സെൻ്റ് ആൻ്റണീസ് കൂടാരത്തിൻ്റെ ചില്ലുകൾ തകർന്നു.
കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ചരയോടെയാണ് ആക്രമണം ഉണ്ടായത്. ശബ്ദം കേട്ട് പള്ളിവികാരി പുറത്തിറങ്ങി നോക്കിയപ്പോൾ കൂടാരത്തിൻ്റെ ചില്ലുകൾ തകർന്ന നിലയിലായിരുന്നു. ഉടൻ തന്നെ പൊലീസിനെ വിവരം അറിയിച്ചു.
ആക്രമണത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്താനായിട്ടില്ല. മതപരിവർത്തന നിരോധന ബില്ലിനെതിരെ പ്രതിഷേധം കനക്കുന്നതിനിടെയാണ് ആക്രമണം. ചിക്കബെല്ലാപുരയിലും ബെലഗാവിയിലും ക്രൈസ്തവ സംഘടനകൾ പ്രതിഷേധമറിയിച്ചു.