headerlogo
cultural

സംസ്ഥാന ടെലിഫിലിം അവാർഡ് ജേതാവ് അർജുൻ സാരംഗിയെ അനുമോദിച്ചു

പേരാമ്പ്ര ഉപജില്ല വിദ്യാരംഗം കലാ സാഹിത്യ വേദിയാണ് അനുമോദനം സംഘടിപ്പിച്ചത്

 സംസ്ഥാന ടെലിഫിലിം അവാർഡ് ജേതാവ് അർജുൻ സാരംഗിയെ അനുമോദിച്ചു
avatar image

NDR News

18 Sep 2021 07:39 PM

പേരാമ്പ്ര: സംസ്ഥാന ടെലിഫിലിം അവാർഡ് ജേതാവ്
അർജ്ജുൻ സാരംഗിയെ
പേരാമ്പ്ര ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദി അനുമോദിച്ചു. സംസ്ഥാന ടെലിവിഷൻ പുരസ്കാരത്തിൽ
മികച്ച ചിത്രം ,സംവിധാനം, നിർമാണം,മികച്ച നടൻ, നടി,കലാമൂല്യം,സംഗീതം എന്നീ ഏഴ് അവാർഡുകളാണ് 'കള്ളൻ മറുത ' എന്ന ഹൃസ്വ ചിത്രത്തിന് ലഭിച്ചത്.

തെയ്യം കലാകാരനിലെ പൗരാണികമായ ഒരു മിത്തിനെ പുനരാവിഷ്കരിക്കുന്നതാണ് കള്ളൻ മറുത. ചിത്രത്തിന്റെ നിർമ്മാണത്തോടൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും അർജുൻ സാരംഗിയാണ്.

ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ലത്തീഫ് കരയത്തൊടി  ഉപഹാരം നൽകി. പേരാമ്പ്ര ബി.പി.സി. നിത വി.പി. പൊന്നാടയണിയിച്ചു. വിദ്യാരംഗം ജില്ല കോഡിനേറ്റർ വി എം.അഷറഫ് അധ്യക്ഷത വഹിച്ചു. ഉപജില്ല കോഡിനേറ്റർ കെ.ഷാജിമ, ഇ.കെ.സുരേഷ്, ബി.ബിനിഷ് , എ.കെ.രജീഷ്.പി.എം. ശ്രീജിത്ത് . അർജുൻ സാരംഗി എന്നിവർ സംസാരിച്ചു. സുജിന. ജി
രന്യമനിൽ ,വി.കെ. സാമ്യ .കെ.പ്രേമലത എന്നിവർ നേതൃത്വം നൽകി.

NDR News
18 Sep 2021 07:39 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents