headerlogo
crime

പേടിഎം തകരാർ പരിഹരിക്കാനെന്ന വ്യാജേനയെത്തി പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

രണ്ട് ലക്ഷത്തോളം രൂപ കച്ചവടക്കാർക്ക് നഷ്ടമായെന്ന് കരുതപ്പെടുന്നു

 പേടിഎം തകരാർ പരിഹരിക്കാനെന്ന വ്യാജേനയെത്തി പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ
avatar image

NDR News

16 Apr 2025 07:34 PM

വടകര: വില്ല്യാപ്പള്ളിയിലെ കടകളിൽ പേടിഎം തകരാർ പരിഹരിക്കാനുണ്ടെന്ന വ്യാജേനയെത്തി പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. തലശ്ശേരി കതിരൂർ സ്വദേശി മുഹമ്മദ് റാഷിദാണ്. വില്ല്യാപ്പള്ളി ടൗൺ, അമരാവതി എന്നിവിടങ്ങളിൽ മൂന്നോളം കടക്കാരാണ് പണം നഷ്ടപ്പെട്ടതായി വടകര പോലീസിൽ പരാതി നൽകിയത്.രണ്ട് ലക്ഷത്തോളം രൂപ കച്ചവടക്കാർക്ക് നഷ്ടമായത്. വൈക്കിലശ്ശേരിയിലെ വീട്ടിൽ നിന്നാണ് മുഹമ്മദ് റാഷിദിനെ പോലീസ് അറസ്റ്റ് ചെയ്തത്. എസ് ഐ രഞ്ജിത് എം കെ, എസ്ഐമാരായ ഗണേശൻ, ബൈജു എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിൽ കൂടുതൽ പേർ പരാതിയുമായി എത്താൻ സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു.

      രണ്ട് ദിവസം മുമ്പ് പേടിഎം തകരാർ പരിഹരിക്കാനുണ്ടെന്ന വ്യാജേന മുഹമ്മദ് റിഷാദ് കടകളിലെത്തി കട ആധാർ കാർഡ്, ബാങ്ക് അക്കൗണ്ടിൽ വാങ്ങിയ ഉൾപ്പടെയുള്ള വിവരങ്ങൾ ചോദിച്ചു. ശേഷം തതന്ത്രപരമായി ഇവരുടെ വീടുകളിൽ നിന്ന് പണം തട്ടിയെടുക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. നേരത്തെ പേടിഎം ജീവനക്കാരനായ യുവാവ് ഇതിന്റെ മറവിലാണ് തട്ടിപ്പ് നടത്തിയത്.

 

 

NDR News
16 Apr 2025 07:34 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents