എട്ടുവയസ്സുകാരിയെ ഉപദ്രവിച്ച മൊടക്കല്ലൂർ സ്വദേശിക്ക് കഠിന തടവ്
എട്ടുവയസ്സുകാരിയെ ഉപദ്രവിച്ച മൊടക്കല്ലൂർ സ്വദേശിക്ക് കഠിന തടവ്
അത്തോളി: എട്ടുവയസ്സുകാരി പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് 5 വർഷം കഠിനതടവും നാൽപതിനായിരം രൂപ പിഴയും വിധിച്ചു. മൊടക്കല്ലൂർ സ്വദേശി വെണ്മണിയിൽ വീട്ടിൽ ലിനീഷ് (43)നാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷ വിധിച്ചത്. ജഡ്ജി കെ നൗഷാദലി പോക്സോ നിയമപ്രകാരമാണ് ശിക്ഷ വിധിച്ചത്. 2021ലായിരുന്നു കേസിന് ആസ്പദമായ സംഭവം.
പെൺകുട്ടിയുടെ വീട്ടിൽ വച്ച് പ്രതി ലൈംഗികമായി ഉപദ്രവിക്കുക യായിരുന്നുവെന്നാണ് കേസ്' പിന്നീട് കുട്ടി ബന്ധുവിനോട് വിവരം പറയുകയായിരുന്നു. അവർ കുട്ടിയുടെ അമ്മയെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് അത്തോളി പോലീസ് കേസെടുത്തു. പോലീസ് രജിസ്റ്റർ ചെയ്ത കേസ് ഇൻസ്പെക്ടർ ടി കെ ജി ജിതേഷ് ആണ് അന്വേഷിച്ചത്.പ്രോസിക്യൂഷന് വേണ്ടി അഡ്വക്കറ്റ് പി. ജിതിൻ വേണ്ടി ഹാജരായി.