കുറുവാ സംഘത്തെ പിടിച്ചു; പോലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടു
ചോദ്യം ചെയ്യാനായി കൊണ്ട് പോകും വഴി കസ്റ്റഡിയിൽ നിന്ന് ചാടി പോവുകയായിരുന്നു
എണറാകുളം: കുറുവ സംഘത്തിൽ ഉൾപ്പെട്ടതെന്ന് സംശയിക്കുന്ന ആൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി. എറണാകുളം കുണ്ടന്നൂർ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകും വഴി കസ്റ്റഡിയിൽ നിന്ന് ചാടി പോവുകയായിരുന്നു. ഇയാൾക്കായി പൊലീസ് കുണ്ടന്നൂർ നഗരത്തിൽ തെരച്ചിൽ നടത്തി വരികയാണ്. തമിഴ്നാട് സ്വദേശിയായ സന്തോഷ് എന്നയാളാണ് ചാടിപ്പോയത്.
കൈവിലങ്ങോടെയാണ് ഇയാൾ ചാടിപ്പോയത്. ആലപ്പുഴയിലും എറണാംകുളത്തുമായി കുറുവാ സംഘം ഒട്ടേറെ കവർച്ചകളാണ് നടത്തിയിട്ടുള്ളത്. ആലപ്പുഴക്കാർക്ക് തലവേദന സൃഷ്ടിച്ച കുറുവാ സംഘത്തിലെ ഒരാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തതും ഇയാൾ ചാടിപ്പോയതും.