എട്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബാലുശ്ശേരി സ്വദേശി അറസ്റ്റില്‍
പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത് കഴിഞ്ഞ ശനിയാഴ്ച

ബാലുശ്ശേരി: 8 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബാലുശ്ശേരി സ്വദേശി അറസ്റ്റിലായി. പനങ്ങാട് കണ്ണാടിപ്പൊയിലിലെ വി.സി ഷൈജുവിനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്.
പെണ്‍കുട്ടിയുടെ പെരുമാറ്റത്തിലുണ്ടായ മാറ്റം ശ്രദ്ധയിൽപ്പെട്ടത്തോടെയാണ് പീഡന വിവരം പുറത്തായത്. ഇതോടെ പ്രതി ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.