headerlogo
crime

കണ്ണൂരിൽ വാഹനപരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി; ബേപ്പൂർ സ്വദേശി അറസ്റ്റിൽ

മറ്റൊരു ഉദ്യോഗസ്ഥനെ തളളിയിട്ട ശേഷമാണ് പ്രതികൾ ഉദ്യോഗസ്ഥനുമായി കടന്നത്

 കണ്ണൂരിൽ വാഹനപരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി; ബേപ്പൂർ സ്വദേശി അറസ്റ്റിൽ
avatar image

NDR News

08 Jun 2024 06:52 PM

കണ്ണൂർ: വാഹനപരിശോധനക്കിടെ എക്സൈസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി. കണ്ണൂർ കൂട്ടുപുഴ ചെക്പോസ്റ്റിൽ വെച്ചാണ് സംഭവമുണ്ടായത്. കാറിനുള്ളിൽ കയറി പരിശോധിക്കുന്നതിനിടെ ഉദ്യോഗസ്ഥനുമായി കാർ കടന്നു കളയുകയായിരുന്നു.

      തുടർന്ന് മൂന്ന് കിലോമീറ്റർ അപ്പുറത്ത് ഉദ്യോഗസ്ഥനെ ഇറക്കിവിടുകയായിരുന്നു. തൊട്ടടുത്ത് നിന്ന മറ്റൊരു ഉദ്യോഗസ്ഥനെ തളളിയിട്ട ശേഷമാണ് ഇവർ ഉദ്യോഗസ്ഥനെയും കൊണ്ട് അതിവേഗം കാറോടിച്ച് പോയത്. 

      സംഭവത്തിൽ കാർ ഓടിച്ചിരുന്നയാളെ പിടികൂടി. ബേപ്പൂർ സ്വദേശിയായ യാസർ അറഫാത്തിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മയക്കുമരുന്ന് സംഘത്തിലെ കണ്ണിയാണ് യാസറെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി. 

NDR News
08 Jun 2024 06:52 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents