headerlogo
crime

വാഹന പരിശോധനക്കിടെ 16 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

ഒഡീഷയിൽ നിന്ന് ബാംഗ്ലൂർ വഴി കേരളത്തിലേക്ക് കടത്തിയ കഞ്ചാവാണ് പിടികൂടിയത്

 വാഹന പരിശോധനക്കിടെ 16 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
avatar image

NDR News

02 Jun 2024 02:20 PM

മലപ്പുറം: വാഹന പരിശോധനക്കിടെ 16 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. മലപ്പുറം കുറ്റിപ്പുറം നടുവട്ടം മുത്താണിക്കാട് വീട് മുഹമ്മദ് ഹാരിസ് (34) ആണ് പിടിയിലായത്.

      ടൂറിസ്റ്റ് ബസിൻ്റെ ലെഗേജ് ബോക്സിൽ സ്യൂട്ട്കേസിലും, ബാഗിലുമായി സൂക്ഷിച്ച നിലയിലാരുന്നു കഞ്ചാവ്. ഒഡീഷയിൽ നിന്ന് ബാംഗ്ലൂർ വഴി കേരളത്തിലേക്ക് കഞ്ചാവ്‌ എത്തിക്കുന്നതിനിടെയാണ്‌ ഇയാൾ പിടിയിലായത്‌.

      എക്സൈസ് സി.ഐ. ആർ. പ്രശാന്തിൻ്റെ നേതൃത്വത്തിൽ പി.ആർ.ഒമാരായ അബ്ദുൾ സലാം, പി.വി. രജിത്, സി.ഇ.ഒമാരായ സജിത്, സുധീഷ് എന്നിവർ ചേർന്നാണ് കഞ്ചാവ്‌ പിടികൂടിയത്.

NDR News
02 Jun 2024 02:20 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents