headerlogo
crime

കണ്ണൂർ വിമാനത്താവളത്തിൽ ശരീരത്തിലൊളിപ്പിച്ച് സ്വര്‍ണ്ണം കടത്തിയ സംഭവം; കാബിന്‍ ക്രൂ അറസ്റ്റിൽ

എയര്‍ ഇന്ത്യ എക്‌സപ്രസിലെ സീനിയര്‍ കാബിന്‍ ക്രൂ കണ്ണൂര്‍ തില്ലങ്കേരി സ്വദേശി സുഹൈലാണ് പിടിയിലായത്

 കണ്ണൂർ വിമാനത്താവളത്തിൽ ശരീരത്തിലൊളിപ്പിച്ച് സ്വര്‍ണ്ണം കടത്തിയ സംഭവം; കാബിന്‍ ക്രൂ അറസ്റ്റിൽ
avatar image

NDR News

31 May 2024 09:59 PM

കണ്ണൂർ: എയര്‍ ഹോസ്റ്റസ് സ്വർണ്ണം ശരീരത്തിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സംഭവത്തിൽ കാബിന്‍ ക്രൂ അറസ്റ്റിൽ. എയര്‍ ഇന്ത്യ എക്‌സപ്രസിലെ സീനിയര്‍ കാബിന്‍ ക്രൂ കണ്ണൂര്‍ തില്ലങ്കേരി സ്വദേശി സുഹൈലാണ് പിടിയിലായത്. ഇന്റലിജന്‍സ് വിവരത്തിന്റേയും തെളിവുകളുടേയും അടിസ്ഥാനത്തിലാണ് അറസ്റ്റ്. 

      കഴിഞ്ഞ ദിവസം അറസ്റ്റിലായ കൊല്‍ക്കത്ത സ്വദേശി സുരഭി ഖത്തൂണിനെ കടത്തുസംഘത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതില്‍ സുഹൈലിന് പങ്കുണ്ടെന്നാണ് ഡി.ആര്‍.ഐയുടെ കണ്ടെത്തല്‍. സുഹൈലിന് കാബിന്‍ ക്രൂ ആയി പത്തുവര്‍ഷത്തെ പ്രവൃത്തിപരിചയമുണ്ട്. ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്ന സുഹൈലിനായി ഡി.ആര്‍.ഐ. റിമാന്‍ഡ് അപേക്ഷ നല്‍കും.

      960 ഗ്രാം സ്വര്‍ണ്ണവുമായാണ് സുരഭി ഖത്തൂണിനെ പിടികൂടിയത്. 14 ദിവസത്തെ റിമാന്‍ഡിലുള്ള സുരഭി നിലവില്‍ കണ്ണൂര്‍ വനിതാ ജയിലിലാണ്. മുമ്പ് പലതവണ സുരഭി സ്വര്‍ണ്ണം കടത്തിയതായി ഡി.ആര്‍.ഐക്ക് തെളിവുകള്‍ ലഭിച്ചിരുന്നു.

NDR News
31 May 2024 09:59 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents