headerlogo
crime

കണ്ണൂർ വിമാനത്താവളം വഴി സ്വർണ്ണക്കടത്ത്; ക്യാബിൻ ക്രൂ പിടിയിൽ

സ്വർണ്ണം കടത്തിയത് മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിൽ

 കണ്ണൂർ വിമാനത്താവളം വഴി സ്വർണ്ണക്കടത്ത്; ക്യാബിൻ ക്രൂ പിടിയിൽ
avatar image

NDR News

30 May 2024 06:20 PM

കണ്ണൂർ: മലദ്വാരത്തിൽ സ്വർണ്ണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ് ക്യാബിൻ ക്രൂ പിടിയിൽ. കണ്ണൂർ വിമാനത്താവളത്തിൽ നിന്നാണ് 960 ഗ്രാം സ്വർണ്ണം പിടികൂടിയത്. സംഭവത്തിൽ കൊൽക്കത്ത സ്വദേശി സുരഭി കാത്തൂൺ പിടിയിലായി. 

      മസ്കറ്റിൽ നിന്നും കണ്ണൂരിലേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസ്സിലെ ക്യാബിൻ ക്രൂ ആയിരുന്നു സുരഭി. മലദ്വാരത്തിൽ സ്വർണ്ണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചതിൽ ക്യാബിൻ ക്രൂ പിടിയിലാവുന്ന ഇന്ത്യയിലെ ആദ്യ സംഭവമാണ് ഇതെന്ന് ഡി.ആര്‍.ഐ. പ്രതികരിച്ചു.

NDR News
30 May 2024 06:20 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents