കോടഞ്ചേരിയിൽ ഡോക്ടർക്ക് നേരെ കയ്യേറ്റ ശ്രമം
മതിയായ ചികിത്സ നൽകിയില്ല എന്ന് ആരോപിച്ചായിരുന്നു കയ്യേറ്റം

കോടഞ്ചേരി: കോഴിക്കോട് കോടഞ്ചേരിയിൽ ഡോക്ടർക്ക് നേരെ കയ്യേറ്റ ശ്രമവും ഭീഷണിയും. സ്വകാര്യ ആശുപത്രിയിലെ ഡോ. സുസ്മിതിനു നേരെയാണ് കയ്യേറ്റ ശ്രമമുണ്ടായത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.
മതിയായ ചികിത്സ നൽകിയില്ല എന്ന് ആരോപിച്ചാണ് ചികിത്സയ്ക്ക് എത്തിയ ആൾ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. സംഭവത്തിൽ കോടഞ്ചേരി സ്വദേശി രഞ്ചുവിനെതിരെ ഡോക്ടർ കോടഞ്ചേരി പൊലീസിൽ പരാതി നൽകി.