headerlogo
crime

നാദാപുരത്ത് അംഗൻവാടി കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം; അമ്പതുകാരൻ അറസ്റ്റിൽ

അഞ്ചുവയസ്സിൽ താഴെ പ്രായമുള്ള രണ്ടു കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിലാണ് അറസ്റ്റ്

 നാദാപുരത്ത് അംഗൻവാടി കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം; അമ്പതുകാരൻ അറസ്റ്റിൽ
avatar image

NDR News

10 May 2024 05:53 PM

നാദാപുരം: അംഗൻവാടി കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ അമ്പത്തുകാരൻ അറസ്റ്റിൽ. നാദാപുരം ചെക്യാട് അംഗൻവാടിക്കു സമീപം താമസിക്കുന്ന അശോകനെയാണ്(50) വളയം പൊലീസ് പിടികൂടിയത്. പഞ്ചായത്തിലെ അംഗൻവാടി കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസിലാണ് അറസ്റ്റ്. 

     രക്ഷിതാക്കൾ വോട്ടു ചെയ്യാൻ പോയ സമയത്തും വിഷു ദിവസവും അഞ്ചുവയസ്സിൽ താഴെ പ്രായമുള്ള രണ്ടു കുട്ടികളെ വീട്ടിൽവച്ച് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് ഇയാൾക്കെതിരെയുള്ള പരാതി. അംഗൻവാടി ജീവനക്കാർ, ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയും തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ മൊഴി രേഖപ്പെടുത്തിയശേഷം നാദാപുരം ഡി.വൈ.എസ്.പിക്ക് കൈമാറുകയുമായിരുന്നു. 

      ഇന്നലെ രാത്രി വളയം ഗവ. ആശുപത്രി റോഡിൽ വച്ചാണ് വളയം പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി.

NDR News
10 May 2024 05:53 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents