മുക്കത്ത് 616 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ
പ്രതികൾ പിടിയിലായത് വാഹന പരിശോധനക്കിടെ
മുക്കം: മണാശ്ശേരിയില്‍ 616 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ. താമരശ്ശേരി കടവൂര്‍ സ്വദേശി മുബഷിര്‍, പുതുപ്പാടി സ്വദേശി ആഷിക് എന്നിവരാണ് പിടിയിലായത്.
മണാശ്ശേരി പെട്രോള്‍ പമ്പിന് സമീപത്ത് ബുധനാഴ്ച രാത്രി 11 മണിയോടെ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. ഇവർ സഞ്ചരിച്ച സ്‌കൂട്ടറില്‍നിന്ന് എം.ഡി.എം.എ. പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
എക്സൈസ് സ്‌ക്വാഡ് സി.ഐ. ഗിരീഷ് കുമാര്‍, എക്സൈസ് ഇന്‍സ്പെക്ടര്‍ ഷിജുമോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.