താമരശ്ശേരിയിൽ വീട്ടിൽക്കയറി ഗുണ്ടാ ആക്രമണം; ആറ് പേർക്ക് പരുക്ക്
പരപ്പൻപൊയിൽ കതിരോട് പരിക്കൽ നൗഷാദ്, പിതാവ് ഹംസ, മാതാവ് മൈമൂന, ഭാര്യ മുനീറ, ബന്ധുവായ ഷാഫി, ഷംനാസ് എന്നിവർക്കാണ് പരുക്കേറ്റത്.

താമരശ്ശേരി : താമരശ്ശേരിയിൽ വീട്ടിൽക്കയറിയുള്ള ഗുണ്ടാ ആക്രമണത്തില്‍ ആറ് പേർക്ക് പരിക്കേറ്റു. പരപ്പൻപൊയിൽ കതിരോട് പരിക്കൽ നൗഷാദ്, പിതാവ് ഹംസ, മാതാവ് മൈമൂന, ഭാര്യ മുനീറ, ബന്ധുവായ ഷാഫി, ഷംനാസ് എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം ഉണ്ടായ സംഘർഷത്തിൻ്റെ തുടർച്ചയായാണ് ആക്രമണം
കഴിഞ്ഞ ചൊവ്വാഴ്ച ഇതേ സംഘത്തിൽ നിന്ന് നൗഷാദിന് മർദ്ദനമേറ്റിരുന്നു. വാഹനത്തിൻ്റെ ഹോൺ മുഴക്കിയതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നായിരുന്നു സംഘർഷം. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന നൗഷാദ് ചികിത്സ കഴിഞ്ഞ് എത്തിയതിന് പിന്നാലെയാണ് ആക്രമണം.
ഭീഷണിയെ തുടർന്ന് രണ്ട് പൊലീസുകാരെ നൗഷാദിന്റെ വീടിൻ്റെ പരിസരത്ത് നിയോഗിച്ചിരുന്നു.പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു ആക്രമണം എന്ന് പറയപ്പെടുന്നു.