headerlogo
crime

പുനർവിവാഹം വാഗ്ദാനം ചെയ്ത് ഡോക്ടറിൽ നിന്നും സ്വർണ്ണവും പണവും തട്ടിയെടുത്തതായി പരാതി

കോഴിക്കോട് നഗരത്തിലെ ഹോട്ടൽ മുറിയിൽ വച്ച് വിവാഹ ചടങ്ങ് നടത്തിയ ശേഷമാണ് വധു ഉൾപ്പെടെയുള്ള അഞ്ചംഗ സംഘം കടന്നു കളഞ്ഞത്.

 പുനർവിവാഹം വാഗ്ദാനം ചെയ്ത് ഡോക്ടറിൽ നിന്നും സ്വർണ്ണവും പണവും തട്ടിയെടുത്തതായി പരാതി
avatar image

NDR News

09 Apr 2024 03:02 PM

കോഴിക്കോട്: പുനർവിവാഹം വാഗ്ദാനം ചെയ്ത് ഡോക്ടറിൽ നിന്നും സ്വർണ്ണവും പണവും തട്ടിയെടുത്തതായി പരാതി. കോഴിക്കോട് നഗരത്തിലെ ഹോട്ടൽ മുറിയിൽ വച്ച് വിവാഹ ചടങ്ങ് നടത്തിയ ശേഷമാണ് വധു ഉൾപ്പെടെയുള്ള അഞ്ചംഗ സംഘം കടന്നു കളഞ്ഞത്. പരാതിയിൽ നടക്കാവ് പോലീസ് അന്വേഷണം ആരംഭിച്ചു.

 

കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും വിരമിച്ച ഡോക്ടർ പുനർവിവാഹത്തിന് താല്പര്യമുണ്ടെന്ന് കാണിച്ച് പത്രത്തിൽ പരസ്യം നൽകിയിരുന്നു. ഇതിന് പിന്നാലെ കാസർഗോഡ് സ്വദേശിയായ യുവതി ഉൾപ്പെടെ അഞ്ചംഗ സംഘം ഫോണിൽ ബന്ധപ്പെടുന്നത്. കഴിഞ്ഞദിവസം കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപമുള്ള ഹോട്ടലിൽ മുറിയെടുത്ത ശേഷം വിവാഹ ചടങ്ങുകൾ നടത്തി. യുവതിയുടെ ബന്ധുക്കൾ എന്ന് പരിചയപ്പെടുത്തിയ ചിലരും ചടങ്ങിൽ പങ്കെടുത്തു.

 

നവദമ്പതികൾക്ക് ഒന്നിച്ചു താമസിക്കുവാനായി വാടക വീട് തരപ്പെടുത്തണമെന്ന് പറഞ്ഞു. ഇതിനായി സംഘം 5 ലക്ഷം രൂപ ഡോക്ടറിൽ നിന്നും കൈവശപ്പെടുത്തുകയായിരുന്നു. കൂടാതെ മൊബൈൽ ഫോണും ലാപ്ടോപ്പും അടങ്ങുന്ന ബാഗും സംഘം കൈക്കലാക്കി. പിന്നാലെ ഫോൺ സ്വിച്ച് ഓഫ് ആക്കിയശേഷം സംഘം കടന്നു കളയുകയായിരുന്നു. ഹോട്ടലിലെ ഉൾപ്പെടെ സിസിടിവികൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു.

NDR News
09 Apr 2024 03:02 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents