ഓസ്ട്രേലിയയിൽ വിജയക്കൊടി പാറിച്ച് മലയാള ചിത്രം ഇസൈ .
20 ഓളം രാജ്യങ്ങളിൽ നിന്നുള്ള ഷോർട്ട് ഫിലിം നിന്നുമാണ് ഷമിൽ രാജ് സംവിധാനം ചെയ്ത ചിത്രം തെരെഞ്ഞടുത്തത്.
ഓസ്ട്രേലിയയിൽ വിജയക്കൊടി പാറിച്ച് മലയാള ചിത്രം ഇസൈ. ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട് ലോകത്തിലെ ഏറ്റവും വലിയ ഷോർട്ട്ഫിലിം ഫെസ്റ്റിവൽ ആയ ഫോക്കസ് ഓൺ എബിലിറ്റി യിൽ ജനപ്രിയ ചിത്രമായി മലയാളികൾ ഒരുക്കിയ ഇസൈ എന്ന ചിത്രം തിരഞ്ഞെടുത്തു.
20 ഓളം രാജ്യങ്ങളിൽ നിന്നുള്ള ഷോർട്ട് ഫിലിം നിന്നുമാണ് ഷമിൽ രാജ് സംവിധാനം ചെയ്ത ചിത്രം മികച്ച ജനപ്രിയ ചിത്രമായി തിരഞ്ഞെടുത്തത്. ഇന്റർനാഷണൽ വിഭാഗത്തിൽ വിജയിക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമെന്നും,ഫൈനലിലെത്തുന്ന ഒരേ ഒരു ഇന്ത്യൻ ചിത്രമെന്ന പ്രത്യേകതയും ഇസൈ കരസ്ഥമാക്കിയിട്ടുണ്ട്.
കോഴിക്കോട് പേരാമ്പ്ര സ്വദേശി ഷമിൽരാജ് സംവിധാനം ചെയ്ത ചിത്രം ഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യമാക്കി കൊണ്ടുള്ളതാണ്. അമൽ കൃഷ്ണയും,നവ്യ പ്രജിത്തും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ക്യാമറ അർജുൻ രാഗ്, എഡിറ്റിംഗ് അനന്ദു വിജയ്, സംഗീതം ശ്രീരാഗ് രാധാകൃഷ്ണൻ , വരികൾ അമൽ രാജ് എന്നിവരാണ്.ദേവ പ്രഭയാണ് ചിത്രം നിർമ്മാണം ചെയ്തിരിക്കുന്നത്.