headerlogo
cinema

മഹിള കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ഐക്യദാർഢ്യം സംഘടിപ്പിച്ചു

ഐക്യദാർഢ്യം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ. മധുകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

  മഹിള കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ഐക്യദാർഢ്യം സംഘടിപ്പിച്ചു
avatar image

NDR News

26 Aug 2024 06:22 AM

   പേരാമ്പ്ര: സിനിമ മേഖലകളിൽ സ്ത്രീകൾക്കു നേരെയുള്ള അതിക്രമത്തിനെതിരെ പേരാമ്പ്ര ബ്ലോക്ക്‌ കമ്മിറ്റി മഹിള കോൺഗ്രസിൻ്റെ നേതൃത്വത്തിൽ 'വെള്ളിത്തിര ഇരുളടയരുത്' സ്ത്രീകളുടെ ഐക്യദാർഢ്യം സംഘടിപ്പിച്ചു.

  പേരാമ്പ്ര ബസ്സ്റ്റാൻ്റ് പരിസരത്ത് മെഴുകി തിരി കത്തിച്ച് സംഘടിപ്പിച്ച ഐക്യദാർഢ്യം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ. മധുകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

   മഹിള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് കെ. സൈറാബാനു അധ്യക്ഷത വഹിച്ചു. ഗിരിജ ശശി, ദേവി കെ.എം, മിനി വട്ടകണ്ടി, പി.എം പ്രകാശൻ, പി.എസ് സുനിൽകുമാർ, വി.പി സുരേഷ്, ഷാജു കെ.ദാസ്, പത്മിനി നിരവത്ത്, ഗീത കല്ലായി, ഷിജി കൂത്താളി, കെ. ജാനു, ശ്യാമള ബാലകൃഷ്ണൻ ,ശ്രീജ ഒ.പി, ലീല കെ, ബേബി വേട്ടു വെഞ്ചേരി, രേഷ്മ പൊയിൽ, മിനി വി.കെ, സുമതി ലാൽ, ബിന്ദു ബാലകൃഷ്ണൻ, പി.വി. പത്മാവതി, റോസമ്മ ഇടത്തുണ്ടിൽ തുടങ്ങിയവർ സംസാരിച്ചു.

NDR News
26 Aug 2024 06:22 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents