headerlogo
cinema

കോഴിക്കോട് ജില്ലയിലെ ഒട്ടേറെ കലാകാരൻമാർ അണിനിരന്ന ജനകീയ സിനിമ റിലീസാകുന്നു.

സിനിമ പ്രേമികളായ കലാകാരന്മാർ ഒരു സ്നേഹക്കൂട്ടായ്മയിലൂടെ ഒരുക്കിയ ഒരു നല്ല ചിത്രമാണ് "പുതിയ നിറം".

 കോഴിക്കോട് ജില്ലയിലെ ഒട്ടേറെ കലാകാരൻമാർ അണിനിരന്ന  ജനകീയ സിനിമ  റിലീസാകുന്നു.
avatar image

NDR News

15 Jul 2024 08:25 PM

കോഴിക്കോട്:കോഴിക്കോട് ജില്ലയിലെ ഒട്ടേറെ കലാകാരന്മാർ അണിനിരന്ന ജനകീയ സിനിമ "പുതിയ നിറം" 2024 ജൂലൈ 19ന് റിലീസാകുന്നു. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് അനേകം കലാകാരന്മാരുള്ളതിൽ കോഴിക്കോട് ജില്ലയിൽ നിന്നും നടുവണ്ണൂർ,ബാലുശ്ശേരി ഉൾപ്പടെ ഒട്ടേറെ കലാകാരന്മാർ അണിനിരന്ന ജനകീയ സിനിമ "പുതിയ നിറം" 2024 ജൂലൈ 19 വെള്ളിയാഴ്ച കേരളത്തിലും കേരളത്തിനു പുറത്തും തിയേറ്ററുകളിൽ റിലീസ് ചെയ്യുകയാണ്. സിനിമ പ്രേമികളായ കലാകാരന്മാർ ഒരു സ്നേഹക്കൂട്ടായ്മയിലൂടെ ഒരുക്കിയ ഒരു നല്ല ചിത്രമാണ് "പുതിയ നിറം".ചലച്ചിത്രത്തിലെ വിവിധ രംഗങ്ങളിൽ പ്രവർത്തിച്ച് 30 വർഷത്തെ അനുഭവ സമ്പത്തുള്ള സുനീശേഖർ ആണ് സ്റ്റണ്ട്, നിർമ്മാണം, കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവ്വഹിച്ചിരിക്കുന്നത്. നല്ലൊരു വേഷത്തിൽ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്.

          പി.സി മോഹനൻ എന്ന പരിചയസമ്പന്നനായ എഡിറ്റർ.ഗാനരചന ജീനിയസ് പ്രഭ, രഷിത്ത് ലാൽ കീഴരിയൂർ, എം.പി ഷീല. സംഗീതം വിപിൻ. വി, കലാഭവൻ രാജേഷ് എച്ച് നായർ. ആലാപനം പ്രസീത കൃഷ്ണകുമാർ, ഷീബ പുരുഷോത്തമൻ, ദേവമിത്ര, വിവേക് ഭൂഷൺ.വിപിൻ. വിയുടെ ബാക്ക് ഗ്രൗണ്ട് സ്കോർ.പ്രണവ് മോഹനൻ, സതീഷ് പേരാമ്പ്ര, പപ്പൻ മണിയൂർ, ഡോ.ഷിഹാൻ കെ.കെ. അഹമ്മദ്, ഡോ. ചന്ദ്രൻ ചെറുവാഞ്ചേരി, ഗംഗാധരൻ കിടാവ്, പ്രീജിത്ത് മൂരാട്, സന്തോഷ് പൂവാർ, ഷിജു മൂവാറ്റുപുഴ, ദിലീപ് കല്ലറ, രഷിത്ത് ലാൽ കീഴരിയൂർ, ഉണ്ണി പട്ടാമ്പി, മുഹമ്മദ് സി അച്ചിയത്ത്, എസ്.ആർ.ഖാൻ, സുനിൽ തൊടുപുഴ, മോഹൻദാസ് ചാലക്കുടി, രത്നകല, സുജല ചെത്തിൽ, ക്രിസ്റ്റിന ഷാജി, ദിവ്യ ബൈജു, ജലീൽ ഖാൻ, മനോജ്.കെ അപ്പു, രജനീഷ്, പി. ജെ. പൗലോസ്, ഷൈജു ചെട്ടിക്കുളം, രമേശ് വാര്യത്ത്, റ്റിജു റാന്നി, സിജു, ഷമീർ, ഷാൻ എറണാകുളം, മാസ്റ്റർ അദ്വൈത്, അനിൽ വൈക്കം, ജേക്കബ് മാത്യു, എം. സി സാബു, ജോയ് കല്ലറ, ഷിബു നിർമ്മാല്യം, എസ്ത്തപ്പാൻ, ദിനേശൻ നടുവണ്ണൂർ, സുധീഷ് കോട്ടൂർ, അഖിൽ തിരുവോട്, പ്രവി നടുവണ്ണൂർ തുടങ്ങി എൺപതോളം കലാകാരന്മാർ അഭിനയിക്കുന്നു.ക്യാമറ ചന്തു മേപ്പയ്യൂർ, സെക്കൻ്റ് യൂണിറ്റ് ക്യാമറ ശരത്. കെ.ആർ, സോബി എഡിറ്റ് ലൈൻ, സുനീശേഖർ.മേക്കപ്പ് മാളൂസ്. കെ.പി.   

             പ്രൊഡക്ഷൻ കൺട്രോളർ ദിനേശൻ നടുവണ്ണൂർ, അർജുൻ രാജ്, കളറിസ്റ്റ് മഹാദേവൻ.എം, സൗണ്ട് മിക്സിങ്ങ് പ്രശാന്ത്. എസ്. പി, വി.എഫ്.എക്സ് അനിൽ ചുണ്ടേൽ, ഇഫക്ട്സ് എ.ജി.കെ ജോ, സൗണ്ട് എഞ്ചിനീയർ അരുൺ പ്രകാശ്, വർഗ്ഗീസ് തോമസ്. കേരളത്തിലും കേരളത്തിന് പുറത്തും വിവിധ തിയേറ്ററുകളിൽ സിനിമ റിലീസ് ചെയ്യുന്നത് ശ്രീകൃഷ്ണ മൂവി മേക്കർ, ട്വൻ്റി പ്രൊഡക്ഷൻസ് ആണ് .

NDR News
15 Jul 2024 08:25 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents