headerlogo
cinema

തമിഴ് സിനിമാ നടന്‍ ഡാനിയല്‍ ബാലാജി അന്തരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രിയായിരുന്നു അന്ത്യം.

 തമിഴ് സിനിമാ നടന്‍ ഡാനിയല്‍ ബാലാജി അന്തരിച്ചു
avatar image

NDR News

30 Mar 2024 07:44 AM

ചെന്നൈ: തമിഴ് സിനിമാ നടന്‍ ഡാനിയല്‍ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം. ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയില്‍ നെഞ്ചുവേദനയെ തുടര്‍ന്ന് പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്‌കാര ചടങ്ങുകള്‍ ഇന്ന് അദ്ദേഹത്തിന്റെ വസതിയില്‍ നടക്കും.

 

1975-ലാണ് ഡാനിയൽ ബാലാജിയുടെ ജനനം. കമൽ ഹാസന്റെ ‘മരുതനായക’ത്തിൽ യൂണിറ്റ് പ്രൊഡക്ഷൻ മാനേജറായാണ് സിനിമാ രംഗത്തേക്കുള്ള പ്രവേശനം. തമിഴ് ടെലിവിഷൻ സീരിയലിലൂടെ അഭിനയ രംഗത്തെത്തി.

 

വേട്ടയാട് വിളയാട്, വട ചെന്നൈ, മായവൻ, ഭെെരവ തുടങ്ങിയവയാണ് ശ്രദ്ധേയമായ തമിഴ് ചിത്രങ്ങൾ. ബ്ലാക്ക്, ഭ ഗവാൻ, ഡാഡി കൂൾ എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലും ശ്രദ്ധനേടി.

NDR News
30 Mar 2024 07:44 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents