headerlogo
cinema

സംവിധായകൻ കെ.ജി ജോർജ് അന്തരിച്ചു

കാക്കനാട് വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം

 സംവിധായകൻ കെ.ജി ജോർജ് അന്തരിച്ചു
avatar image

NDR News

24 Sep 2023 12:36 PM

കാക്കനാട്: പ്രശസ്ത മലയാള സംവിധായകൻ കെ.ജി. ജോർജ് (77) അന്തരിച്ചു. കാക്കനാട് വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. മലയാളത്തിലെ ആദ്യ ക്യാമ്പസ് ചിത്രമായ ഉൾക്കടൽ, മലയാളത്തിലെ ആദ്യ ആക്ഷേപഹാസ്യ ചിത്രമായ പഞ്ചവടിപ്പാലം, ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമയായ ആദാമിന്റെ വാരിയെല്ല്, ഏറ്റവും മികച്ച കുറ്റാന്വേഷണ ചിത്രമായ യവനിക എന്നീ മലയാള ചിത്രങ്ങളുടെ സംവിധായകനായിരുന്നു അദ്ദേഹം.

      രാമു കാര്യാട്ടിന്റെ മായ എന്ന ചിത്രത്തിന്റെ സംവിധാന സഹായിയായി ചലച്ചിത്ര ജീവിതം ആരംഭിച്ച കെ.ജി. ജോർജ് 1970കൾ മുതൽ ചലച്ചിത്ര സമീപനങ്ങളെ നവീകരിച്ച സംവിധായകനായിരുന്നു. 1975 ൽ സ്വപ്‌നാടനം എന്ന ചിത്രത്തിലൂടെയാണ് കെ.ജി. ജോർജ് സ്വതന്ത്ര സംവിധായകനാകുന്നത്.

      ആദ്യ ചിത്രത്തിന് തന്നെ സംസ്ഥാന അവാർഡും നേടിയ അദ്ദേഹത്തെ തേടി 9 സംസ്ഥാന പുരസ്‌കാരങ്ങളും അദ്ദേഹം കരസ്ഥമാക്കി. 2015 ൽ ജെ.സി. ഡാനിയേൽ അവാർഡ് നൽകി സംസ്ഥാനം അദ്ദേഹത്തെ ആദരിച്ചിരുന്നു.

NDR News
24 Sep 2023 12:36 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents