headerlogo
carrier

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ജോബ് ഫെസ്റ്റ് സംഘടിപ്പിച്ചു

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു

 പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ജോബ് ഫെസ്റ്റ് സംഘടിപ്പിച്ചു
avatar image

NDR News

08 Mar 2025 08:42 PM

പേരാമ്പ്ര: ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പേരാമ്പ്രയിൽ ജോബ് ഫെസ്റ്റ് സംഘടിപ്പിച്ചു. പേരാമ്പ്ര ഡിഗ്നിറ്റി കോളേജിൽ വെച്ച് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് എൻ.പി. ബാബു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സ്വാഗതവും ജോ: ബി.ഡി.ഒ. സുജീഷ് പി.കെ. നന്ദിയും പറഞ്ഞു.

      വ്യവസായ വാണിജ്യ വകുപ്പ്, ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, ജില്ലാ കുടുംബശ്രീ മിഷ്യൻ, പട്ടിക ജാതി വികസന വകുപ്പ്, ഒഡേ പെക് എന്നിവയുടെ സഹകരണത്തോടെയാണ് തൊഴിൽ മേള സംഘടിപ്പിച്ചത്. രജിസ്റ്റർ ചെയ്ത 40 ൽ അധികം കമ്പനികൾ തൊഴിൽ മേളയിൽ പങ്കെടുത്തു. 1250 ഒഴിവുകളാണ് റിപ്പോർട്ടു ചെയ്തത്. എസ്.എസ്.എൽ.സി. മുതൽ പ്രൊഫഷണൽ കോഴ്സ് വരെയുള്ളവർക്കുള്ള ഒഴിവുകളാണ് റിപ്പോർട്ടു ചെയ്തത്. 

      ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ വി.കെ. പ്രമോദ്, സി.കെ. ശശി ബ്ലോക്ക് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ. സജീവൻ, ശശി കുമാർ പേരാമ്പ്ര, രജിത പി.കെ., ബ്ലോക്ക് അംഗങ്ങളായ കെ.കെ. വിനോദൻ, പി.ടി. അഷറഫ്, കെ. അജിത ലിസി കെ.കെ., പ്രഭാശങ്കർ സി.എം. സനാതനൻ, ഗിരിജ ശശി, വഹീദ ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസർ സുരേഷ് സി., ഹൃദ്യ കെ., സെൻ്റർ അഡ്മിനിസ്ട്രേറ്റർ, ഒ.ഡി.ഇ.പി.സി. - ബി.ഡി.ഒ. പി. കാദർ, സുശീല, എ.ഡി.എം.സി. കെ. ഷിബിൻ, താലൂക്ക് വ്യവസായ ഓഫീസർ പി.വി. സുഷമ പട്ടികജാതി വികസന ഓഫീസർ എന്നിവർ സംസാരിച്ചു.

NDR News
08 Mar 2025 08:42 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents