ചെറുവണ്ണൂർ ഹോമിയോ ആശുപത്രിയിലെ മൾട്ടിപർപ്പസ് ഹെൽത്ത് വർക്കർ നിയമനം; അഭിമുഖം മാറ്റിവെച്ചു
31/07/2024 ന് ബുധനാഴ്ച നടത്താനിരുന്ന അഭിമുഖമാണ് മാറ്റിവെച്ചത്
പേരാമ്പ്ര: ചെറുവണ്ണൂർ ഹോമിയോ ആശുപത്രിയിലെ മൾട്ടിപർപ്പസ് ഹെൽത്ത് വർക്കർ തസ്തിയിലേക്ക് നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖം മാറ്റിവെച്ചു. 31/07/2024 ന് ബുധനാഴ്ച ഗ്രാമപഞ്ചായത്തിൽ വെച്ച് നടത്താനിരുന്ന അഭിമുഖമാണ് മാറ്റിവെച്ചത്.
ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ സമയവും ഏർപ്പെടേണ്ട സാഹചര്യം നിലനിൽക്കുന്നതിനാലാണ് നടപടി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.